നവജാത ശിശുക്കളുടെ മരണത്തെ തുടർന്ന് ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് അധികൃതർ; മാധ്യമങ്ങളെ ശ്രദ്ധയിൽപ്പെട്ടപ്പോൾ നീക്കം ചെയ്തു

നവജാതശിശുക്കളുടെ മരണസംഖ്യ നൂറുകടന്ന കോട്ടയിലെ ജെ കെ ലോന്‍ ആശുപത്രിയില്‍ സംസ്ഥാന ആരോഗ്യ മന്ത്രി സന്ദര്‍ശനത്തിന് എത്തുന്നതിന് മുന്നോടിയായി മന്ത്രിയെ വരവേൽക്കാൻ പരവതാനി വിരിച്ച് അധികൃതര്‍.മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന താരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശര്‍മയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അധികൃതര്‍ ആശുപത്രിയല്‍ കയറി വരുന്നിടത്ത് പച്ച നിറത്തിലുള്ള പരവതാനി വിരിച്ചത് തന്നെ. എന്നാല്‍ എന്നാൽ ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പരവതാനി നീക്കം ചെയ്യുകയായിരുന്നു. അതോടൊപ്പം തന്നെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്ത് വിട്ടു.
ഇതേതുടർന്ന് 2019 ലെ കണക്ക് പ്രകാരം ഡിസംബര്‍ മാസം മുതല്‍ നൂറിലധികം നവജാതശിശുക്കളാണ് കോട്ടയിലെ ജെ കെ ലോന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്.അതോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ മരണസംഖ്യ ദിനംപ്രതി ഉയരുന്നതിന് പിന്നാലെ ബിഎസ്പിയും ബിജെപിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha