മഹാരാഷ്ട്രയില്‍ ഒരു മാസം വാര്‍ത്തകളില്‍ നിന്ന് മറഞ്ഞുപോയത് 300 കര്‍ഷകരുടെ ആത്മഹത്യകള്‍; നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മാസം ഇത്രയധികം കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെയുത്തിയത്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുന്നതിനിടെ കര്‍ഷക വാര്‍ത്തകളില്‍ നിന്ന് മറഞ്ഞുപോയത് 300 കര്‍ഷകരുടെ ആത്മഹത്യകള്‍ എന്ന കണക്കുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. രാഷ്ട്രീയ കക്ഷികൾ തമ്മിൽ അധികാര വടംവലി നടന്ന നവംബറിലാണ് 300 ഓളം കര്‍ഷകര്‍ ജീവനൊടുക്കിയത്. അതേസമയം നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മാസം ഇത്രയധികം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത്. 2015ല്‍ പല മാസങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ 300ആയി കഴിഞ്ഞിരുന്നു.
ഇതേതുടർന്ന് ഒക്‌ടോബര്‍ മുതല്‍ സംസ്ഥാനത്ത് ലഭിച്ച അപ്രതീക്ഷിത മഴയില്‍ നെല്‍കൃഷിയില്‍ 70 ശതമാനവും നശിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആത്മഹത്യാ നിരക്കില്‍ 61% വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒക്‌ടോബറില്‍ 186 പേരാണ് ജീവനൊടുക്കിയതെങ്കില്‍ നവംബറില്‍ 114 പേര്‍ കൂടി അധികം ജീവനൊടുക്കിയിരുന്നതായി കണക്കുകൾ വ്യക്തമാക്കുകയുണ്ടായി. വരള്‍ച്ച ഏറ്റവും രൂക്ഷമായ മറാത്തവാഡയില്‍ 120 പേരാണ് നവംബറില്‍ മരിച്ചത് തന്നെ.അതോടൊപ്പം തന്നെ വിദര്‍ഭ 112 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha