'ഇത് സെല്‍ഫ് ഗോളാണ്. കശ്മീരില്‍ നടന്നതടക്കം തുടര്‍ച്ചയായ നടപടികളുടെ ഒന്നിച്ചുള്ള പ്രത്യാഘാതമാണ് നേരിടേണ്ടിവരുക' .... പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ദേശീയ സുരക്ഷ മുന്‍ ഉപദേഷ്ടാവും വിദേശകാര്യ മുന്‍ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്‍

ഇത് സെല്‍ഫ് ഗോളാണ്. കശ്മീരില്‍ നടന്നതടക്കം തുടര്‍ച്ചയായ നടപടികളുടെ ഒന്നിച്ചുള്ള പ്രത്യാഘാതമാണ് നേരിടേണ്ടിവരുക.... പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി ദേശീയ സുരക്ഷ മുന്‍ ഉപദേഷ്ടാവും വിദേശകാര്യ മുന്‍ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്‍. കോണ്‍സ്റ്റിറ്റിയൂഷനല്‍ കോണ്ടാക്ട് ഗ്രൂപ്, കാരവനെ മുഹബത് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക എന്നിങ്ങനെ ഇരുതലയുള്ള വെല്ലുവിളികളുടെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഇന്ത്യയെന്ന ആശയത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ വളര്‍ത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിയുന്നുണ്ടെന്നാണ് തോന്നുന്നത്. അമേരിക്കന്‍ നിയമനിര്‍മാണ സഭാംഗങ്ങളുമായുള്ള ചര്‍ച്ച വിദേശകാര്യ മന്ത്രിക്ക് ഉപേക്ഷിക്കേണ്ടിവന്നു -ശിവശങ്കര്‍ മേനോന്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഇന്ത്യയെക്കുറിച്ച ആഗോള കാഴ്ചപ്പാടുകളില്‍ മാറ്റംവന്നിരിക്കുന്നു. അത് നമ്മള്‍ സ്വയം സമ്പാദിച്ചതാണ്. രാജ്യത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ ഇന്ത്യയുടെ ചിരകാല സുഹൃത്തുക്കള്‍ വരെ തള്ളിപ്പറയുന്നത് ആശങ്കജനകമാണ്. 'അവര്‍ തമ്മിലടിക്കട്ടെ' എന്നാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറഞ്ഞത്. ഇങ്ങനെയാണ് നമ്മുടെ സുഹൃത്തുക്കള്‍ക്ക് തോന്നുന്നതെങ്കില്‍, എതിരാളികളുടെ ചിന്താഗതി എന്താകും.
1971 മുതല്‍ യു.എന്നില്‍ നിര്‍ജീവമായിക്കിടന്ന കശ്മീര്‍ വിഷയംപോലും സജീവമായിരിക്കുന്നു. സാമുദായികമായി നിയന്ത്രിക്കപ്പെടുന്ന, അസഹിഷ്ണുത നിറഞ്ഞ രാഷ്ട്രം എന്ന വിധത്തില്‍ പാകിസ്താനുമായി സമീകരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ത്യ ഇതിനിടയില്‍ കൈവരിച്ച നേട്ടം. ഒഴിവാക്കലിന്റെ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാറിന്റെ തീരുമാനമെങ്കില്‍, നമ്മെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് വേദി സമ്മാനിക്കുകയാണ് നാം ചെയ്യുന്നത്.
"
https://www.facebook.com/Malayalivartha