യു.എസ് - ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ആഗോള വിപണി; സ്വര്‍ണ, എണ്ണ വില കുതിക്കുന്നു ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി; ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി; ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തിരിച്ചടി

യുദ്ധം ഭരണവര്‍ഗത്തിന് എന്നും ഉത്സവമാണ്. എന്നാൽ സാധാരണ പൗരന്മാര്‍ക്ക് അത് സമ്മാനിക്കുന്നത് ദുരിതവും കെടുതിയും മാത്രം. . ക്ഷാമവും പൂഴ്ത്തിവെപ്പും വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാക്കാൻ മാത്രമേ യുദ്ധം എന്നും ഉപകരിച്ചിട്ടുള്ളു. പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുക്കുന്ന എല്ലാ നേട്ടങ്ങളും പൊടുന്നനെയുള്ള ഒരു കുത്തൊഴുക്കിലെന്നപോലെ ഒഴുക്കിക്കളയും. ഇപ്പോഴിതാ വീണ്ടും ഒരു യുദ്ധമുഖത്താണ് യു എസും ഇറാനും.രണ്ടു രാഷ്ട്രങ്ങൾ മാത്രമല്ല മറ്റു രാജ്യങ്ങൾ കൂടി ആ യുദ്ധം സമ്മാനിക്കുന്ന ദുരിതക്കയത്തിൽ ഇരകളാവേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ.
വിവിധ തലങ്ങളിൽ ആഴത്തിലുള്ളതും നിർണായകവുമാണ് ഇന്ത്യ– ഇറാൻ ബന്ധം. ഇറാനിൽ സംഘർഷമുണ്ടായാൽ അത് ഇന്ത്യയെ പല തലങ്ങളിൽ ബാധിക്കും
യുഎസ്, ഇറാന്‍ സംഘര്‍ഷം ഇന്ത്യയെ ബാധിക്കുന്നത് എണ്ണ ഇറക്കുമതിയിലാണ്.ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വന്നാല്‍ പ്രവാസികള്‍ മടങ്ങുന്ന അവസ്ഥ സൃഷ്ടിക്കും, ഇതോടെ ഇന്ത്യയിലേക്ക് ഒഴുകുന്ന 40 ബില്ല്യണ്‍ വരുമാനത്തില്‍ നഷ്ടവും സംഭവിക്കും.കൂടാതെ എണ്ണവിലയിൽ വർധനവ് ഉണ്ടാകും. ഇത് ഇന്ത്യ ഉൾപ്പടെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാണ്.
യു.എസ് - ഇറാന്‍ സംഘര്‍ഷത്തില്‍ ആഗോള വിപണിയിൽ കാര്യമായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം രേഖപ്പെടുത്തി. എണ്ണവിലയും സ്വര്‍ണവിലയും വര്‍ധിക്കുകയാണ്
ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ക്രൂഡോയില്‍ വിലയും സ്വര്‍ണവിലയും കുത്തനെ കൂടി. ക്രൂഡോയില്‍ വില ബാരലിന് മൂന്ന് ശതമാനമാണ് വില വര്‍ധിച്ചത്. ഇത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എണ്ണ വിലയേയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലേക്കുള്ള ഇന്ധനവരവിൽ 40% ഹോർമുസ് കടലിടുക്ക് വഴിയാണ് . ഇവിടെ സംഘർഷഭരിതമായാൽ എണ്ണവരവ് അവതാളത്തിലാകും.
കഴിഞ്ഞ വര്‍ഷം മികച്ച മുന്നേറ്റം നടത്തിയിരുന്ന ചൈനീസ് ഓഹരി വിപണി പൊടുന്നനെ 0.25 ശതമാനം നഷ്ടം രേഖപ്പെടുത്തി. 2018ന് ശേഷമുള്ള മികച്ച സൂചികയിലുണ്ടായിരുന്ന ജാപ്പനീസ് ഓഹരി വിപണയും ഉലഞ്ഞു. 0.26 ശതമാനത്തിന്റെ ഇടിവ് ജപ്പാനില്‍ രേഖപ്പെടുത്തി. അതേസമയം, ആസ്ട്രേലിയന്‍ ഓഹരി വിപണി ഈ വാര്‍ത്തക്ക് പിന്നാലെ 0.66 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപം തേടുന്ന സാഹചര്യത്തില്‍ സ്വര്‍ണവില കൂടുതല്‍ ഉയരാനും സംഘര്‍ഷം വഴിവെച്ചേക്കും.
യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ സൗദിയിലടക്കം വ്യാപിക്കുകയും ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉാകാനിടയുണ്ട്. മലയാളികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ് ഇറാന്‍ അമേരിക്ക ഏറ്റുമുട്ടല്‍.
https://www.facebook.com/Malayalivartha






















