മർദിച്ച് അവശയാക്കി ഇരുട്ട് മുറിയിൽ പൂട്ടിയിടും; കുടുംബത്തോടുള്ള പിതാവിന്റെ ക്രൂരതകൾ കടുത്തപ്പോൾ; സ്വന്തം പിതാവിനോട് മകൾക്ക് അത് ചെയ്യേണ്ടി വന്നു

കുടുംബ ബന്ധങ്ങളുടെ പവിത്രതയും ആഴവും നമ്മിൽ അലർക്കും അറിയാവുന്നതാണ്. എന്നാൽ പലപ്പോഴും ഈ ബന്ധങ്ങളിൽ പല ഉലച്ചിലുകളും സംഭവിക്കാറുണ്ട്.. എന്നാൽ ആ സമയം നാം എടുക്കുന്ന തീരുമാനങ്ങളൂം അതിനോടുള്ള പ്രതികരണവും വളരെ പ്രാധാന്യം അർഹിക്കുന്നു. പിതാവിന്‍റെ വഴി വിട്ട ബന്ധങ്ങളും ക്രൂര പീഡനങ്ങളും തകര്‍ത്ത ജീവിതത്തെക്കുറിച്ച് ഒരു യുവതിയുടെ വെളിപ്പെടുത്തൽ. മകളെ എപ്പോഴും മര്‍ദ്ദിക്കുക എന്നതായിരുന്നു ആ പിതാവിന്‍റെ ശീലം . കരഞ്ഞ് നിലവിളിച്ചാലും അമ്മ തടയാന്‍ ശ്രമിച്ചാലും ഒന്നും ക്രൂര മര്‍ദ്ദനത്തിന് ഒരു തടസമായിരുന്നില്ല. ബെല്‍റ്റ്, ഷൂസ്, വടി എന്നിങ്ങനെ കയ്യില്‍ കിട്ടുന്നതെല്ലാം ഉപയോഗിച്ചുള്ള പിതാവിന്‍റെക്രൂര മര്‍ദ്ദനം തുടർന്ന് കൊണ്ടിരുന്നു . തടയാന്‍ ശ്രമിക്കുന്ന അമ്മയേയും സഹോദരനേയും ദയയില്ലാതെ പിതാവ് തല്ലുമായിരുന്നുവെന്നും യുവതി വിതുമ്പലോടെ ഓർക്കുന്നു . മര്‍ദനത്തിനൊടുവില്‍ തളര്‍ന്ന് കിടക്കുന്ന തന്നെ ഇരുട്ട് മുറിയില്‍ അടയ്ക്കും . അതിന് ശേഷം ഉറക്കെ ടിവി വച്ച് കാണുന്നതും പിതാവിന്‍റെ പതിവായിരുന്നു അത്രേ.
എന്നാൽ അമ്മയുടെ ആശ്വസിപ്പിക്കൽ ഇങ്ങനെയായിരുന്നു . കുടുംബം അല്ലേ സാരമില്ല, സഹിക്കാം പിതാവിന്റെ സ്വഭാവം മാറുമെന്നൊക്കെയായിരുന്നു . എല്ലാം സഹിക്കുന്നവളായിരുന്നു 'അമ്മ . അതുകൊണ്ട് തന്നെ മര്‍ദ്ദനം താനും സഹിക്കാൻ തുടങ്ങി . പ്രതികരിക്കാന്‍ പോയിട്ട് നേരിട്ട് സംസാരിക്കാന്‍ വരെ പേടിയുള്ള കാലമുണ്ടായിരുന്നു. പ്രതികരിച്ചാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയവും ഭര്‍ത്താവില്ലാതെ കുടുംബമായി മുന്നോട്ട് പോയാല്‍ സമൂഹം എന്ത് പറയുമോ എന്നൊക്കെയുള്ള കാര്യങ്ങൾ അമ്മയെ അലട്ടിയിരുന്നു . എന്നാല്‍ പിതാവിന് മറ്റ് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടെന്ന് ആ മകള്‍ കണ്ടെത്തുകയുണ്ടായി . വിവരം അമ്മയെ അറിയിച്ചപ്പോഴായിരുന്നു തനിക്ക് ലൈംഗിക രോഗമുണ്ടെന്നും അത് ഭര്‍ത്താവില്‍ നിന്ന് ലഭിച്ചതാണെന്നും അമ്മ പറയുന്നത് .
കുറഞ്ഞ വരുമാനമായിരുന്നു അവർക്ക് ഉണ്ടായിരുന്നത് . ജീവിതച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ വരെ പാട് പെടുന്നുണ്ടായിരുന്നു. പിതാവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നത് യുവതി മനസിലാക്കി . പുറത്ത് നിന്ന് നോക്കിയാല്‍ ഒരു പ്രശ്നവും ഇല്ലാത്ത കുടുംബമെന്ന ചിത്രം തകരുമോയെന്ന അമ്മയുടെ ഭയം യുവതിയെ വീണ്ടും പ്രതികരണ ശേഷി നഷ്ടമാക്കി .
ഒന്നാം വര്‍ഷ ബിരുദ പഠനത്തിന് ഇടയിലായിറൂനു ജീവിതം കീഴ്മേല്‍ മറിച്ച ആ സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാവിട്ട് കരയുന്ന അമ്മയേയും ഭയന്ന് മാറി നില്‍ക്കുന്ന അനിയനേയുമാണ് ഈ യുവതി കണ്ടത്. അമ്മയുടെ ചുമലില്‍ ഗുരുതര പരിക്കുണ്ടായിരുന്നു. വേദന താങ്ങാനാവാതെ അമ്മ നിലവിളിക്കുകയായിരുന്നു . പിതാവ് തൊട്ടടുത്ത് കട്ടിലില്‍ സുഖമായി ഉറങ്ങുന്നത് കണ്ട് നില്‍ക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല . ജീവിതത്തില്‍ ആദ്യമായി അവള്‍ പൊട്ടിത്തെറിച്ചു. അമ്മ നേരിടുന്നത് ഗാര്‍ഹിക പീഡനമാണെന്നും ഇനിയും മര്‍ദ്ദിച്ചാല്‍ പൊലീസില്‍ പരാതിപ്പെടുമെന്നും യുവതി പറഞ്ഞു. ഇതിൽ ദേഷ്യം വന്ന പിതാവ് അമ്മയെ വീണ്ടും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ കുടുംബം എന്ന ആശയത്തിന് വേണ്ടി അമ്മയുടെ ജീവന്‍ കളയാന്‍ പറ്റില്ലെന്ന് ഉറപ്പിച്ച യുവതി ശക്തമായി പ്രതികരിക്കുവാൻ തുടങ്ങി .
അമ്മയുടെ നേരെ നടക്കുന്ന അതിക്രമത്തെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി .അതിന് അവള്‍ക്ക് സാധിച്ചു. കൂട്ടിന് മുത്തച്ഛനും മുത്തശ്ശിയും കൂടി വന്നതോടെ പിതാവിനോട് വീടിന് പുറത്ത് പോവാന്‍ അവള്‍ ആവശ്യപ്പെട്ടു. ഒരു തരത്തിലും പിതാവിന്‍റെ പ്രവര്‍ത്തികള്‍ അനിയനെയും മറ്റുള്ളവരേയും ബാധിക്കാതിരിക്കാന്‍ ചികിത്സ നേടുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത് . അമ്മയുടെ വിവാഹമോചനത്തിന്‍ വേണ്ടിയുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പിതാവുമൊത്ത് ഒരു കൂരയ്ക്ക് കീഴിലല്ല കഴിയുന്നതെങ്കിലും ഇപ്പോള്‍ സമാധാനമുണ്ട് എന്നാണ് അവൾ പറയുന്നത് . ജോലിയെടുത്ത് കുടുംബം നോക്കുന്നുണ്ട്. അനിയന്‍റെ പഠനവും ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്..
https://www.facebook.com/Malayalivartha






















