പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില മോശം; ചന്ദ്രസേഖര്‍ ആസാദിനെ ചികിത്സയ്ക്കായി ഉടന്‍ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി; വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയെന്ന സര്‍ക്കാര്‍ നയം ഭീരുത്വമാണെന്ന് പറഞ്ഞ് പ്രിയങ്ക

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ എത്രയും വേഗം ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയെന്ന സര്‍ക്കാര്‍ നയം ഭീരുത്വമാണെന്ന് പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും എല്ലാ പ്രകടനങ്ങളെയും അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയം ഭീരുത്വമാണെന്നും വിയോജിക്കുന്നവരോട് മനുഷ്യത്വം പോലും കാണിക്കാതിരിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ചന്ദ്രശേഖറിനെ ജയിലിലടച്ചിരിക്കുന്നത്. അനാരോഗ്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്നും ചികിത്സയ്ക്കായി അദ്ദേഹത്തെ ഉടന്‍ എയിംസിലേക്ക് മാറ്റണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും അടിയന്തര വൈദ്യസഹായം അദ്ദേഹത്തിന് ലഭ്യമാക്കണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. ജയിലിലെ ഡോക്ടര്‍മാര്‍ യഥാക്രമം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ചന്ദ്രശേഖറിന്റെ ആരോഗ്യ നില വളരെ തൃപ്തികരമാണെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha