ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ

ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. ജോയന്റ് പൊലീസ് കമീഷണറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് നിര്‍ദേശം. ഡല്‍ഹി പൊലീസ് കമീഷണറെ നേരിട്ട് വിളിച്ചാണ് അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും അക്രമികള്‍ക്കെതിരെ നടപടികള്‍ എടുക്കാനും നിര്‍ദേശം നല്‍കിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. സംഭവങ്ങളെക്കുറിച്ച് മാനവ വിഭവശേഷി മന്ത്രാലയം ജെ.എന്‍.യു രജിസ്ട്രാറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. സംഭവം നിര്‍ഭാഗ്യകരമാണെന്ന് വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാല്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ തന്നെ രജിസ്ട്രാര്‍ പ്രമോദ് കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വൈസ് ചാന്‍സലറുമായും ഡല്‍ഹി പൊലീസ് അധികൃതരുമായും ആശയവിനിമയം നടത്തിയതായും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഘര്‍ഷഭരിതമായ ജെ.എന്‍.യു കാമ്പസില്‍ ഡല്‍ഹി പൊലീസ് ഫ്‌ലാഗ്മാര്‍ച്ച് നടത്തി. സ്ഥിതി നിയന്ത്രണാധീനമായിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെട്ടു. ജെ.എന്‍.യു അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാമ്പസിലെ സമാധാനാന്തരീക്ഷം തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജെ.എന്‍.യു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha