പ്രതിഷേധ സ്വരങ്ങളെ അടിച്ചമർത്താൻ പുതിയ മാർഗ്ഗങ്ങളുമായി കേന്ദ്രം ; ജെ എൻ യുവിൽ സംഭവിച്ചതെന്ത്..? ജെഎന്‍യുവില്‍ നടന്നത് സമാനതകളില്ലാത്ത ആക്രമണം, അതൃപ്തി അറിയിച്ച് മന്ത്രിമാരും, അന്വേഷിക്കാന്‍ ഉത്തരവിട്ട് അമിത് ഷാ; ഐഷേ ഗോഷടക്കം രണ്ടുപേരുടെ നില ഗുരുതരം; എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എയിംസില്‍ പ്രവേശിപ്പിച്ചു

പൗരത്വ ബില്ലിലിനെതിരെ യുള്ള പ്രതിഷേധങ്ങളിൽ ഏറ്റവും മുൻ പന്തിയിൽ നിന്ന കലാലയങ്ങളാണ് ജാമിയ മല്യയും ജെ എൻയു വുമൊക്കെ. ജെ എൻ യു എന്നും കലാപകാരി കളുടെയും മത-വർഗീയ വാദി കളുടെയും കണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ ജെ എൻ യു എന്ന മഹത്തായ കലാലയത്തെ കുറിച്ച് സൃഷ്ടിക്കപെടാത്ത വിവാദങ്ങളുമില്ല.
ജെ എൻ യു വിദ്യാർത്ഥികളെ ഏതു തരത്തിലും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതിന്റെ ബാക്കി പത്രമാണ് ഇന്നലെ ജെ എൻ യുവിൽ കണ്ടതും.. മുഖം മൂടി ധാരികളായ ഒരു കൂട്ടംഗുണ്ടകൾ പെൺകുട്ടികളെ അടക്കം ഹാമർ ഉപയോഗിച്ച് അതി ക്രൂരമായി അക്രമിക്കുകയുയായിരുന്നു. സംഭവത്തെ തുടർന്ന് പുറത്തു വന്ന വാട്സാപ്പ് കൂട്ടായ്മയിലെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സൂചിപ്പിക്കുന്നത് ഇത് വ്യക്തമായ ആസൂത്രണ ത്തോടെ തന്നെ നടന്ന ആക്രമണമാണ് എന്നതാണ്.
എതിർക്കുന്നവരെ കായികമായി നേരിട്ട് അടിച്ചൊതുക്കുക എന്നത് തന്നെയാണ് ഇവിടെ സംഭവിച്ചതും.പൗരത്വ ബില്ലിനെതിരേയുള്ള [പ്രതിഷേധങ്ങളിൽ ഏറ്റവും ഉയർന്നുകേട്ട സ്വരങ്ങളെയെല്ലാം വ്യക്തശമായി ടാർഗറ്റ് ചെയ്ത് മർദിക്കുന്ന അവസ്ഥയാണ്ജെ എൻ യുവിൽ കാണാൻ സാധിച്ചത്.ബിജെപി യുടെ വിദ്യാർത്ഥി സംഘടനായ എ ബി വി പി ആണ് ആക്രമണത്തിന് പിന്നിൽ എന്ന് വിദ്യാര്ഥികളും അദ്ധ്യാപകരും ഉറപ്പിച്ചു പറയുന്നുണ്ട്.വിദ്യാർത്ഥികളെ മാത്രമല്ല അദ്ധ്യാപകരെയും ഈ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു
പോലീസിന്റെ നിഷ്ക്രിയത്വവും,ക്യാമ്പസിനു പുറത്തുള്ള ലൈറ്റുകൾ അക്രമ സമയങ്ങളിൽ ഓഫ് ചെയ്തു നല്കിയതുമെല്ലാം ഈ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുന്നവയാണ്.
എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്.പരുക്കേറ്റ നരിവധി പേര്‍ എംയിസിലും മറ്റും ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തും മറ്റും നടക്കുന്ന പ്രതിഷേധം തുടരുകയാണ്.
ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്
പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് ഇന്ന് അക്രമകാരികാലിൽ കുറച്ചുപേരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്.
ഏഴോളം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഹോസ്റ്റലുകളുടെ വാതിലുകളും ജനലുകളും തകര്‍ക്കപ്പെട്ടു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ മുറിയില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ പോകാന്‍ പോലുമാകാതെ ഇവര് മണിക്കുറുകളോളം ഹോസ്റ്റല്‍ മുറിയില്‍ കുടുങ്ങി കിടക്കുകയും ചെയ്തു.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
https://www.facebook.com/Malayalivartha