ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍; അടിച്ചമര്‍ന്തോറും പ്രതിഷേധങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും കനയ്യ; ഇന്നലെ രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്

ജെ.എന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് മുന്‍ ജെ.എന്‍.യു യൂണിയന്‍ അധ്യക്ഷനും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍.
മുട്ടുമടക്കാത്ത വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടകളെ അഴിച്ചുവിട്ട് അക്രമണം നടത്തുകയാണെന്നും അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ കലഹം തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു കനയ്യയുടെ പ്രതികരണം.
എന്തൊരു നാണം കെട്ട സര്‍ക്കാറാണിത്. ആദ്യം ഫീസ് വര്‍ദ്ധിപ്പിച്ചു. പിന്നെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഗുണ്ടകളെ വിട്ട് അക്രമിച്ചു. അധികാരത്തില്‍ വന്നനാള്‍ തൊട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടങ്ങിയ കലഹമാണ്.” അദ്ദേഹം പറഞ്ഞു.
കേള്‍ക്കൂ സര്‍, നിങ്ങളാല്‍ ആവുംവിധം കള്ളങ്ങള്‍ പ്രചരിപ്പിച്ചോളൂ! മതിയാവോളം ആക്ഷേപിച്ചോളൂ. പക്ഷേ ചരിത്രം പറയും നിങ്ങളുടെ സര്‍ക്കാര്‍ ദരിദ്രരുടെ മക്കളുടെ വായനയ്ക്ക് എതിരായിരുന്നുവെന്ന്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ നിങ്ങളുടെ ഗൂഢാലോനയ്‌ക്കെതിരെ നിലകൊള്ളും. കാരണം, ഗാന്ധിയുടെയും അംബേദ്കറുടെയും ഭഗത് സിംഗിന്റെയും രക്തമാണ് അവരുടെ സിരകളില്‍.” അദ്ദേഹം പറഞ്ഞു.
” നിങ്ങള്‍ ഇക്കാലത്തെ ദ്രോണാചാര്യന്‍ ആയിമാറി. പക്ഷേ നിങ്ങള്‍ ഒന്നോര്‍ക്കണം, 21-ാം നൂറ്റാണ്ടിലെ ഏകലവ്യന്‍ വിരല്‍ മുറിച്ചു നല്‍കില്ല” കനയ്യ പറഞ്ഞു.അടിച്ചമര്‍ന്തോറും പ്രതിഷേധങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ വിശ്വാസമോ അല്ല ഇവിടെ പ്രശ്‌നമെന്നും നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം ഗുണ്ടാ ആക്രമണങ്ങള്‍ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി ജെ.എന്‍.യുവില്‍ അക്രമം നടത്തിയവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ആനന്ദ് ശര്‍മ പ്രതികരിച്ചു.
ഇന്നലെ രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.
https://www.facebook.com/Malayalivartha