പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ട ജാമിഅ മില്ലിയ്യ സര്‍വകലാശാല ഇന്ന് തുറക്കും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭത്തിന് തുടക്കമിട്ട ജാമിഅ മില്ലിയ്യ സര്‍വകലാശാല ഇന്ന് തുറക്കും. പ്രക്ഷോഭം ശക്തമായതോടെ ഡിസംബര്‍ 15നാണ് സര്‍വകലാശാല അടച്ചത്. പരീക്ഷകളടക്കം നീട്ടിവെച്ച് ശൈത്യകാല അവധി നേരത്തേയാക്കുകയായിരുന്നു അധികൃതര്‍. നീട്ടിവെച്ച പി.ജി കോഴ്‌സുകളുടെ പരീക്ഷകള്‍ ജനുവരി ഒമ്പതിന് ആരംഭിക്കും. അതിനിടെ, കാമ്പസ് തുറന്നാല്‍ പ്രതിഷേധം വീണ്ടും ശക്തമാകുമെന്ന ഭയം അധികൃതര്‍ക്കുണ്ട്.
സര്‍വകലാശാല അടച്ചിട്ടും കാമ്പസിന്റെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നില്‍ തുടര്‍ച്ചയായി സമരം നടന്നുവരുകയാണ്. പ്രദേശവാസികളടക്കം ആയിരങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്. നാട്ടില്‍ പോയ വിദ്യാര്‍ഥികള്‍കൂടി തിരിച്ചെത്തിയാല്‍ പ്രതിഷേധം കൂടുതല്‍ മേഖലയിലേക്ക് വ്യാപിച്ചേക്കും.ഡിസംബര്‍ 13ന് ജാമിഅ വിദ്യാര്‍ഥികള്‍ കാമ്പസില്‍നിന്ന് പാര്‍ലമന്റെിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha