അമിത് ഷായുടെ നേർക്ക് നേർ ഗോ ബാക് ' വിളിച്ച മലയാളി പെൺകുട്ടികൾ ദില്ലിയുടെ ഹീറോ; ഒടുവിൽ വീട്ടുടമസ്ഥൻ പുറത്താക്കി; പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ മലയാളി അഭിഭാഷകയുടെയും സുഹൃത്തിന്റെയും പ്രതിഷേധം; ബിജെപിയുടെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹരിണയും അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്

പ്രതിഷേധം ഒഴിവാക്കാൻ ഗൃഹസന്ദര്ശനത്തിനായി രാജ്യ തലസ്ഥാനത്തെ ശക്തി കേന്ദ്രം തെരഞ്ഞെടുത്ത അമിത്ഷായ്ക് കിട്ടിയത് എട്ടിന്റെ പണി. മലയാളിയായ സൂര്യയും സുഹൃത് ഹരിണയും അമിത്ഷായുടെ മുഖത്തു നോക്കി ഷാ ഗോബാക്ക് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ഞെട്ടിയത് ബിജെപി കേന്ദ്ര നേതൃത്വം.സർവ സന്നാഹങ്ങളുമൊരുക്കി പ്രചാരണത്തിന് സേഫ് സോൺ തിരഞ്ഞെടുത്തപ്പോൾ അവിടെ ഇങ്ങനെ രണ്ടു ചുണക്കുട്ടികൾ ഉള്ള കാര്യം മനസിലാക്കാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല..ഒടുവിൽ ഗോ ബാക് വിളി മുഴങ്ങിയപ്പോൾ എന്ത് ചെയ്യാൻ. അതുകൊണ്ട് ഉടനെ അവരെ കുടിയൊഴിപ്പിക്കാൻ തീരുമാനിച്ചു..അല്ലേലും അതാണല്ലോ നമുക്ക് ശീലം.അങ്ങനെ ഫ്ലാറ്റുടമ സൂര്യയോടും ഹരിണയോടും ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേയായിരുന്നു മലയാളി അഭിഭാഷകയുടെയും സുഹൃത്തിന്റെയും പ്രതിഷേധം. ഡൽഹി ലജ്പത്ത് നഗറിൽ ബിജെപിയുടെ ഗൃഹസന്ദർശന പരിപാടിക്കിടെയാണ് അഭിഭാഷകയായ സൂര്യയും സുഹൃത്ത് ഹരിണയും അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.
തിരഞ്ഞെടുത്ത മൂന്നു വീടുകളിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. എംപിമാരായ വിജയ് ഗോയലും മീനാക്ഷി ലേഖിയും ഒപ്പമുണ്ടായിരുന്നു. പൗരത്വ നിയമത്തിന് അനുകൂലമായ നോട്ടിസുകൾ അമിത് ഷാ വീടുകളിൽ വിതരണം ചെയ്തു. ഒന്നാമത്തെ വീട്ടിൽ പ്രചാരണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ മുകളിലത്തെ നിലയിൽ നിന്ന് കൊല്ലം സ്വദേശിനിയായ സൂര്യയും സുഹൃത്ത് ഹരിണയും അപ്രതീക്ഷിതമായ മുദ്രാവാക്യം വിളി തുടങ്ങിയത്.
‘ഷെയിം ഷാ’ എന്ന ബാനർ ഉയർത്തിപിടിച്ചു ഗോ ബാക്ക് വിളി തുടർന്നു. ഇതിനെത്തുടർന്നു ബിജെപി പ്രവർത്തകരും തിരിച്ചു മുദ്രാവാക്യം വിളിച്ചു. ഇതിനിടെ, വീടിന്റെ ഉടമസ്ഥൻ എത്തി ബാനർ നീക്കി. വീടിന് മുൻപിൽ പൊലീസ് നിലയുറപ്പിച്ചു. പ്രതിഷേധം നടക്കുമ്പോഴും അമിത് ഷാ ഗൃഹസന്ദർശനം തുടർന്നു. പ്രതിഷേധം ഒഴിവാക്കുന്നതിനായിരുന്നു പ്രചാരണത്തിനായി ബിജെപി രാജ്യതലസ്ഥാനത്തെ ശക്തികേന്ദ്രം തിരഞ്ഞെടുത്തത്.അതാണെങ്കിൽ നാണം കേട്ട് മാധ്യമ വാർത്തയാകുന്ന അവസ്ഥയിലും ആയി.രാജ്യത്തിൻറെ ആഭ്യന്തരമന്ത്രി ആണെങ്കിലും പൗരത്വ ബില്ലിൽ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി അമിത്ഷായ്ക് കൃത്യമായി അങ്ങ് മനസിലായില്ല എന്ന് തോന്നുന്നു. ദേശസ്നേഹിയായ ഓരോ ഇന്ത്യൻപൗരന്റെയും മനസ്സിൽ നിന്നുള്ള ഗോബാക്ക് വിളിയുടെ പ്രകമ്പനമാണ് ആ രണ്ടു സ്ത്രീ സ്വരങ്ങളിൽ അവിടെ മുഴങ്ങി കേട്ടത്.
https://www.facebook.com/Malayalivartha