ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ എ.ബി.വി.പി പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇടപെടല്‍. ജെ.എന്‍.യു രജിസ്ട്രാര്‍, പ്രോക്ടര്‍, റെക്ടര്‍ എന്നിവരെ മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി ഓഫീസിലേക്ക് വിളിപ്പിച്ചു. ഇന്ന് മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ നേരിട്ടെത്താനാണ് നിര്‍ദേശം. ഞായറാഴ്ച വൈകുന്നേരം, ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ 20 ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിരുന്നു.
വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിന്റെയും അധ്യാപിക സുചിത്ര സെന്നിന്റെയും തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഇവര്‍ എയിംസ് ആശുപത്രിയിലാണുള്ളത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഇന്നലെ രാത്രി നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒന്നിലധികം പരാതികള്‍ ലഭിച്ചതായും ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha