കേസ് ക്രൈംബ്രാഞ്ചിന്; ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു

ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായുംചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
ആക്രണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.
ലെഫ്റ്റനന്റ് ഗവര്‍ണര്‍അനില്‍ ബൈജാലുമായിഅമിത് ഷാടെലഫോണില്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജെഎന്‍യു ആക്രമണത്തില്‍ അടിയന്തര അന്വേഷണം നടത്താനും റിപ്പോര്‍ട്ട് നല്‍കാനും കഴിഞ്ഞ ദിവസം അമിത് ഷാ ഡല്‍ഹി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച രാത്രിയിലാണ് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രണത്തില്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപകര്‍ക്കുമടക്കം പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
https://www.facebook.com/Malayalivartha