രാക്ഷസന്മാരെ തൂക്കിലേറ്റും; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴുമണിക്ക്; വിധി നടപ്പാക്കുന്നത് 7 വര്‍ഷത്തിനു ശേഷം; ഉത്തരവ് പുറപ്പെടുവിച്ചത് ല്‍ഹി പാട്യാല ഹൗസ് കോടതി; ഇത് രാജ്യം കാത്തിരുന്ന വിധി

ഒടുവിൽ രാജ്യം കാത്തിരുന്ന വിധി. നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണവാറന്‍.റ് ജനുവരി 22ന് രാവിലെ ഏഴുമണിക്ക് വധശിക്ഷ നടപ്പാക്കും. 7 വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ഭയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിമ്മുമ് ഉയർന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
നിര്‍ഭയ കേസിലെ നാലു പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ ഒരുങ്ങികഴിഞ്ഞു. ഇതിന്റെ ഭാഗമായി ജയിലില്‍ പുതിയ നാലു തൂക്കുമരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരുമിച്ച് ചെയ്ത കുറ്റത്തിന് ഒരുമിച്ച് ശിക്ഷ എന്ന നിലപാടാണ് നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് നല്‍കും. നേരത്തെ തിഹാര്‍ ജയിലില്‍ ഒരു തൂക്കുമരം മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ജെസിബിയെ എത്തിച്ചാണ് മറ്റ് പണികള്‍ പൂര്‍ത്തീകരിച്ചത്. രാജ്യത്ത് ഈ സംവിധാനം ഒരുക്കിയ ആദ്യ ജയില്‍ കൂടിയാണ് തിഹാര്‍. വധശിക്ഷ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മാറ്റുവാനുള്ള ഇടനാഴിയും പൂര്‍ത്തിയായതായി ജയില്‍ അധികൃതര്‍ അറിയിച്ചു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെസിബി എത്തിച്ച് പണികൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുക.
നിർഭയ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു കാണിച്ച് കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. 2012 ഡിസംബറിൽ ക്രൂരമായ പീഡനത്തിനിരയായി പെണ്‍കുട്ടി മരിക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നായിരുന്നു പവൻ കുമാറിന്റെ വാദം. ഈ സാഹചര്യത്തിൽ ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം.
എന്നാൽ ഇതു തള്ളിയ ജസ്റ്റിസ് സുരേഷ് കുമാർ പവന്റെ അഭിഭാഷകൻ എ.പി.സിങ്ങിന് 25,000 രൂപ പിഴയും വിധിച്ചു. ഹാജരാകണമെന്നു കാണിച്ച് ഒട്ടേറെ തവണ നിർദേശിച്ചിട്ടും എത്താതെ ‘ഒളിച്ചുകളി’ നടത്തി കോടതിയുടെ സമയം പാഴാക്കിയതിനാണു പിഴ.
https://www.facebook.com/Malayalivartha