മസ്സാജിങ് തിരഞ്ഞെത് ഭർത്താവ്; ഒടുവിൽ പണികിട്ടിയത് ഭാര്യക്ക്; ഭാര്യയുടെ ചിത്രങ്ങൾ പോൺ സൈറ്റിൽ; ഭീഷണിയായ് ഓൺലൈൻ സേവനങ്ങൾ; ഓൺലൈൻ രംഗത്തെ ഞെട്ടിക്കുന്ന ചതിക്കുഴികളുടെ വിവരങ്ങൾ പുറത്ത്

ഓൺലൈൻ സേവനം ലഭ്യമാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒടുവിൽ തട്ടിപ്പ് പിടികിട്ടിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. ഓൺലൈൻ മസ്സാജിങ് സേവനത്തിനായി തിരഞ്ഞ മുംബൈ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ മസാജിനായി ആവശ്യപ്പെട്ട യുവാവിനോട് തൊട്ടുപിന്നാലെ 50,000 രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ യുവാവ് പണം നല്കാൻ വിസമ്മതിച്ചു. ഭീഷണികൾക്ക് യുവാവ് വഴങ്ങാതിരുന്നതോടെ തട്ടിപ്പുകാർ യുവാവിന്റെ ഭാര്യയുടെ ചിത്രങ്ങൾ ഡേറ്റിംഗ് ആപ്പിലൂടെ പരസ്യമാക്കി. ലൈംഗിക തൊഴിലാളി എന്ന പേരിലായിരുന്നു യുവാവിന്റെ ഭാര്യയുടെ ചിത്രം തട്ടിപ്പുകാര്‍ പരസ്യമാക്കിയത്. ഇത്തരമൊരു ക്രൂര കൃത്യത്തിലൂടെ യുവാവിന്റെ കയ്യിൽ നിന്നും പണം തട്ടാനായിരുന്നു ലക്ഷ്യം.യുവാവിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കിയ തട്ടിപ്പുകാര്‍ ഫേസ്ബുക്കില്‍ നിന്നും ആണ് ഇയാളുടെ ഭാര്യയുടെ ചിത്രങ്ങൾ സംഘടിപ്പിച്ചത്.തുടർന്ന് ചിത്രം മോര്‍ഫ് ചെയ്ത് ഡേറ്റിംഗ് ആപ്പിലൂടെ ചിത്രങ്ങളും വിവരങ്ങളും പരസ്യപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസം 14നാണ് യുവാവ് മസാജിനായി ഓണ്‍ലൈൻ സേവനങ്ങൾ തിരഞ്ഞത്. തുടർന്ന് ഇയാളുടെ വിവരങ്ങൾ ലഭ്യമായപ്പോൾ രണ്ടു ദിവസത്തിന് ശേഷം തട്ടിപ്പുകാർ ഭീഷണിയും തുടങ്ങി. ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിന്‍റെ ലിങ്ക് വാട്സാപ്പിൽ ലഭിച്ചപ്പോഴാണ് യുവാവ് തട്ടിപ്പിനെകുറിച്ച് അറിയുന്നത്. ഭീഷണി സഹിക്കാതായതോടെ യുവാവ് മുംബൈയിലെ എം.ഐ.ടി.സി പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.
ഓൺലൈൻ സേവനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം ചതിക്കുഴികൾ നൽകുന്ന ഭീഷണികൾ ചെറുതല്ല. ഇന്ന് ലോകം ഡിജിലൈസേഷനിലേക്ക് കുതിക്കുകയാണ്. സർക്കാർ സർക്കാരിതര സേവനങ്ങളിൽ മുക്കാൽ പങ്കും ഇന്ന് ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഇത്തരം ഓൺലൈൻ സേവനങ്ങളിൽ തട്ടിപ്പുകാരും പതിയിരിക്കുന്നുണ്ട്. ഓൺലൈൻ പണത്തട്ടിപ്പ് വാർത്തകൾ ഇന്ന് മാധ്യമങ്ങളിലെ പതിവ് വാർത്തയാണ്. നെറ്റ് ബാങ്കിങ്ങിലൂടെയും, മറ്റും തട്ടിപ്പ് നടത്തുന്നവരും ഇന്ന് നിരവധിയാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു ഓൺലൈൻ സൈറ്റുകളിൽ പരസ്യപെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പെൺവാണിഭത്തിലേക്ക് തള്ളിവിടുന്ന വാർത്തകളും നാം നിരന്തരം കേൾക്കാറുണ്ട്. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുമ്പോൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വസനീയമതും ആധികാരികമായതുമായ വെബ്സൈറ്റുകൾ മാത്രമേ ഇത്തരം സേവനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ പാടുള്ളു. ചുറ്റുമുള്ള അപകടങ്ങൾക്ക് നേരെ കണ്ണുകൾ എപ്പോഴും തുറന്നു തന്നെ ഇരിക്കണം.
https://www.facebook.com/Malayalivartha






















