പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ പിന്തുണച്ച അനുപം ഖേറിനെ പരിഹസിച്ച് പാര്‍വതി തിരുവോത്ത്

പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച ബോളീവുഡ് താരം അനുപം ഖേറിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. സോഷ്യല്‍ മീഡിയിയിലൂടയാണ് പാര്‍വതി അനുപം ഖേറിനെതിരെ രംഗത്തെത്തിയത്. രാജ്യത്ത് നടക്കുന്ന പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് അനുപം ഖേര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്.
ചിലര്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്‌ബോള്‍, ഇത് സംഭവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അത്തരം ഘടകങ്ങള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നു. ഇവരാണ് ഏറ്റവും അസഹിഷ്ണുത കാണിക്കുന്നത് എന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നത്. എന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
ഇതിനെതിരെ പാര്‍വതി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ രംഗത്തെത്തി. അനുപം ഖേറിന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം 'അയ്യേ' എന്ന കമന്റോടെയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍വതി നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. മുംബയില്‍ നടന്ന പ്രതിഷേധത്തിലും പാര്‍വതി പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















