ജോലിക്ക് വരാതിരിക്കാന്‍ യുവതി കാണിച്ച അധിബുദ്ധി... ഒടുവില്‍ സംഭവിച്ചതിങ്ങനെ

ജോലിക്ക് വരാതിരിക്കാന്‍ യുവതി കാണിച്ച അധിബുദ്ധി യുവതിക്ക് തന്നെ പാരയായി. ബോസിന് ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത ചിത്രം അയച്ചതാണ് യുവതിക്ക് പണിയായത്. ടയറില്‍ ആണി കയറി പഞ്ചറായെന്നും ജോലിക്ക് വരാനാകില്ലെന്നും വ്യക്തമാക്കി എഡിറ്റ് ചെയ്ത ചിത്രം യുവതി ബോസിന് അയക്കുകയായിരുന്നു. ചിത്രം വലുതാക്കി നോക്കിയപ്പോള്‍ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ആണിയും ടയറും യാഥാര്‍ഥത്തിലുള്ളതല്ലെന്നും ബോസിന് മനസിലായി. ഏതായാലും ഈ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വൈറലായിട്ടുണ്ട്. യുവതിയുടെ സഹപ്രവര്‍ത്തകരാണ് ഈ ചിത്രം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മിക്കവരും ഈ ചിത്രത്തെയും യുവതിയെയും കളിയാക്കുമ്‌ബോള്‍, യഥാര്‍ഥത്തില്‍ ആണി ടയറില്‍ കൊള്ളുന്ന ഫോട്ടോ എങ്ങനെയിരിക്കുമെന്നാണ് മറ്റുചിലര്‍ കാട്ടിക്കൊടുക്കുന്നത്.
https://www.facebook.com/Malayalivartha





















