പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 53 കാരന്‍ അറസ്റ്റില്‍

വില്ലുപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 53 കാരനെ തിരുവെന്നൈനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് മൂന്ന് പെണ്‍മക്കളടക്കം ഏഴ് കുട്ടികളോടൊപ്പം താമസിച്ചുവന്നിരുന്ന ജി പന്നീര്‍സെല്‍വം എന്ന കൂലിപ്പണിക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ അയല്‍വാസിയായ 13 വയസുകാരി പെണ്‍കുട്ടി തെരുവിലെ പൈപ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ പോയപ്പോള്‍ പന്നീര്‍സെല്‍വം അവളെ നിര്‍ബന്ധിച്ച് തെരുവിന്റെ കോണിലുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിപ്പിക്കുകയായിരുന്നു. പ്രതിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുകയും ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ സര്‍ക്കാര്‍ വില്ലുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച തിരുവണ്ണൈനല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















