ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ വസതിയിൽ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നത് ഏഴ് മണിക്കൂര്‍; ഡല്‍ഹി പിടിക്കാന്‍ ചാണക്യ തന്ത്രവുമായി ബിജെപി!!

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അര്‍ധരാത്രിയിലും ബിജെപിയുടെ മാരത്തണ്‍ ചര്‍ച്ച നടന്നതായി സൂചന. ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ വസതിയിലാണ് ബിജെപി നേതാക്കള്‍ ഏഴ് മണിക്കൂര്‍ യോഗം ചേര്‍ന്നത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച യോഗം തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയ്ക്കാണ് അവസാനിച്ചത്. അമിത് ഷായ്ക്ക് പുറമെ ജെപി നദ്ദ, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേകര്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു. 45 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നതെന്നും അതുകൊണ്ടാണ് രാത്രിവൈകിയും യോഗം ചേരേണ്ടി വന്നതെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച യോഗത്തില്‍ നടന്ന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ബിജെപി സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടിക, പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം കേന്ദ്രത്തിന്‍റെ സര്‍വേ തുടങ്ങിവയെല്ലാം കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെട്ട യോഗം ചര്‍ച്ച ചെയ്തതായാണ് സൂചന. ഇത്തവണ പുതുമുഖങ്ങള്‍ക്ക് ബിജെപി കൂടുതല്‍ അവസരം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പുലര്‍ച്ചെ അവസാനിച്ച യോഗം ഇന്ന് തന്നെ വീണ്ടും ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കാനാണ് ഇത്. യോഗത്തിനുശേഷമാകും പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് പട്ടിക കൈമാറുക.
കേന്ദ്ര ഭരണപ്രദേശവും തലസ്ഥാനനഗരവുമായ ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കടുത്തപോരാട്ടമാണ്. ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11-ന് വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കും. ഡല്‍ഹി നിയമസഭയിലെ ഏഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്‍മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ദില്ലിയില്‍ പ്രധാന പോരാട്ടം. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സുരക്ഷിതമായും സമാധാനപൂര്‍ണമായും തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. 19000 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. 2015-ല്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 അംഗ നിയമസഭയില്‍ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ദില്ലിയിലുടെ അധികാരം പിടിച്ചെടുത്തത്. അതേസമയം 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും നേടി ബിജെപി ശക്തമായ തിരിച്ചു വരവാണ് ഇവിടെ നടത്തിയത്. ദില്ലിയുടെ ഭരണം സംസ്ഥാന സര്‍ക്കാരിനാണെങ്കിലും ദില്ലി പൊലീസ് അടക്കം നിര്‍ണായക പല അധികാര സ്ഥാപനങ്ങളുടേയും നിയന്ത്രണം കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിനാണ്. അതിനാല്‍ തന്നെ കെജ്രിവാള്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലത്തെ ഭരണം മുഴുവന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള പോരാട്ടം കൂടിയായിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്. 1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഇവര്‍ക്കായി 13,750 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും.
https://www.facebook.com/Malayalivartha





















