Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാർത്തകളിൽ ഇടംനേടിയ അംബാനിയുടെ ഗ്യാരേജിലെ സൂപ്പർസ്റ്റാർ; ഈ റോൾസ് റോയ്സ്, വില 13 കോടി

13 JANUARY 2020 01:49 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ മുൻപന്തിയിൽ ഇടംനേടിയ അംബാനിയുടെ ഗ്യാരേജില്‍ അത്യാഡംബര കാറുകളുടെ നീണ്ട നിര തന്നെ ഉള്ളതായി പല വാർത്തകളും നാം കേട്ടതാണ്. റോൾസ് റോയ്സ് കള്ളിനൻ, ടെസ്‌ല മോഡൽ എസ്, ലംബോർഗിനി ഉറുസ് തുടങ്ങി നിരവധി ആഡംബര കാറുകളാണ് കഴിഞ്ഞ വർഷം അംബാനി തന്റെപേരിൽ സ്വന്തമാക്കിയത് തന്നെ. എന്നാൽ അംബാനിക്ക് പറയാനുള്ളത് മറ്റൊന്നാണ്, ഇതൊന്നുമല്ല അംബാനിയുടെ ഗ്യാരേജിലെ സൂപ്പർതാരം.

കഴിഞ്ഞ വർഷം വളരെ ഏറെ ആഘോഷങ്ങളോടെ നടന്ന ആകാശ് അംബാനിയുടെ ആഡംബര വിവാഹത്തിന് മുന്നോടിയായി സ്വന്തമാക്കിയ റോ‍ൾസ് റോയ്സ് ഫാന്റമാണ് അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്ന് എന്ന് തന്നെ എടുത്തുപറയണം. കഴിഞ്ഞ ദിവസം മുംബൈ നഗരത്തിൽ പ്രത്യക്ഷപ്പെട്ട കാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതോടെയാണ് കാർ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. അതോടൊപ്പം തന്നെ റോൾസ് റോയ്സ് ഫാന്റം എയ്റ്റ് ഇഡബ്ല്യുബിയുടെ ‌ഓൺറോഡ് വില ഏകദേശം 13.5 കോടി രൂപയാണ്.

ഇതേതുടർന്ന് റോൾസ് റോയ്സിന്റെ അത്യാംഡബര വാഹനം ഫാന്റത്തിന്റെ എട്ടാം തലമുറയുടെ വീൽബെയ്സ് കൂടിയ വകഭേദമായ ഇഡബ്ല്യുബിയാണിത്. ബുള്ളറ്റ് പ്രൂഫ് പോലുളള സുരക്ഷ സംവിധാനങ്ങളുള്ള, മുകേഷ് അംബാനി ഉപയോഗിക്കുന്ന അതിസുരക്ഷ വാഹനങ്ങൾ കഴിഞ്ഞാൽ ഗ്യാരേജിലെ ഏറ്റവും വിലയുള്ള വാഹനമാണ് ഈ ഫാന്റം തന്നെ എന്നതിൽ സംശയമില്ല.

റോൾസ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറയാണ് ഫാന്റം എയ്റ്റ് എന്ന കാർ. റോൾസ് റോയ്സ് ശ്രേണിയിലെ ഏറ്റവും ശബ്ദശല്യം കുറഞ്ഞ കാറെന്ന പെരുമ പേറുന്ന ഫാന്റം എയ്റ്റിനു കരുത്തേകുക 6.75 ലീറ്റർ, വി 12, ടർബോചാർജ്ഡ് എൻജിനാണ് അടങ്ങിയിരിക്കുന്നത്. 563 ബി എച്ച് പി വരെയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് എന്നത്. പരമാവധി ടോർക്കാവട്ടെ 900 എൻഎം ഉൾകൊള്ളുന്നു. മണിക്കൂറിൽ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം കൽപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (8 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (12 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (22 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (27 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (30 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (47 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (52 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (56 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (59 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends