സ്ക്കൂളിൽ ഓഫീസ് മുറി വൃത്തിയാക്കാന്‍ വിളിച്ചുവരുത്തി പീഡനം; അഞ്ചാംക്ലാസിലെ അഞ്ച് വിദ്യാര്‍ത്ഥിനികളെ പ്യൂണ്‍ പീഡിപ്പിച്ച സംഭവം നടന്നത് കാസര്‍കോഡ്

പലതരത്തിലും പെൺകുട്ടികൾക്കും നേരെ ലൈംഗിക അതിക്രമണങ്ങൾ നടന്നുവരികയാണ്. ഇതൊക്കെ പ്രവർത്തിക്കുന്നതിന്റെ മുഖ്യകാരണമാ എന്നത് പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ല എന്നത് തന്നെയാണ്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത അനുസരിച്ച് സ്കൂളുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല എന്നതാണ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഓഫീസ് മുറി വൃത്തിയാക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റിലായിരിക്കുകയാണ്. കാസര്‍കോടാണ് സംഭവം നടന്നത്. അവിടുത്തെ സ്‌കൂളില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന 55കാരനായ ചന്ദ്രശേഖര എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് തന്നെ. ഇയ്യാൾക്കെതിരെ പോക്‌സോ അടക്കമുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളായ അഞ്ച് പേരെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഓഫീസ് മുറി വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്രതി കുട്ടികളെ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് പ്രകാരം സ്‌കൂളിലെത്തിയ കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേതുടർന്ന് ക്ലാസില്‍ കുട്ടികള്‍ വിഷമിച്ചിരിക്കുന്നത് കണ്ട് അധ്യാപിക കാരണം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.സംഭവം കേട്ട് ഞെട്ടിയ അധ്യാപിക ഇക്കാര്യം മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീടുകളിലേക്ക് ചെന്ന് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha





















