തേജസ് എക്സ്പ്രസിലെ ഭക്ഷണ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസും പത്ത് ലക്ഷം രൂപ പിഴയും

ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍, തേജസ് എക്സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്പുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടു. മുംബൈ അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നല്‍കിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിത്.
ഭക്ഷണം വിളമ്പിയപ്പോള്‍ റൊട്ടിക്കും പുലാവിനും പഴകിയ മണം ഉണ്ടായിരുന്നു. ഭക്ഷണം മാറ്റിത്തരാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടും അവര്‍ ചെവിക്കൊണ്ടില്ല. ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. എന്നാല്‍ ഡോക്ട്ടറെ ആവിശ്യപ്പെട്ടിട്ടും അതും ആരും ചെവിക്കൊണ്ടില്ല. എട്ട് യാത്രക്കാര്‍ ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ചു. റെയില്‍വേ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. യാത്രക്കാരനായ കേല്‍ക്കര്‍ വ്യക്തമാക്കി.
ചൂടോടെ പാക്ക് ചെയ്യതതാണ് ഭക്ഷണം ചീത്തയാകാന്‍ കാരണമെന്നും എന്നാല്‍ യാത്രക്കാര്‍ ഛര്‍ദ്ദിച്ചതും വൈദ്യസഹായം ചോദിച്ചകാര്യവും അറിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണത്തിന്റെ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസും പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















