ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിങ് ഭീകരരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായി വിവരം, അറസ്റ്റിനുശേഷം ദവീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തി, വീട്ടില്‍ നിന്ന് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും പിടിച്ചെടുത്തു

ഇത്തരം നാറിയ പോലീസ് പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍ തന്നെയാണ് ഇപ്പോഴും കുട്ടിച്ചോറാക്കുക. ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിങ് ഭീകരരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതായി വിവരം. അറസ്റ്റിനുശേഷം ദവീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഇയാളുടെ വീട്ടില്‍നിന്ന് ഒരു എകെ റൈഫിളും രണ്ട് പിസ്റ്റലുകളും പിടിച്ചെടുത്തു. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലാണു കനത്ത സുരക്ഷയിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വീട്. ഇവിടെയാണു ഭീകരരെ പാര്‍പ്പിച്ചത്. പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ടുള്ള ദവീന്ദര്‍ സിങ് ഭീകരരെ കശ്മീരിനു പുറത്തെത്തിക്കുന്നതിനുള്ള ശ്രമത്തിനിടെ ജമ്മു ശ്രീനഗര്‍ ഹൈവേയില്‍വച്ചാണു പിടിയിലാകുന്നത്.
വെള്ളിയാഴ്ച ഷോപിയാനില്‍നിന്നു ഭീകരരെ വീട്ടിലെത്തിച്ചത് ദവീന്ദര്‍ സിങ്ങ് തന്നെയാണ്. തുടര്‍ന്ന് അന്നു രാത്രി ഭീകരരെ ഒപ്പം താമസിപ്പിച്ചു. ഹിസ്ബുല്‍ കമാന്‍ഡര്‍ നവീദ് ബാബു, ഇര്‍ഫാന്‍, റാഫി എന്നിവരാണ് ദവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായ ഭീകരര്‍. ഇവര്‍ താമസിച്ച വീടിന്റെ തൊട്ടടുത്താണ് സൈന്യത്തിന്റെ 15 കോര്‍പ്‌സ് ആസ്ഥാനം. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ ദവീന്ദറും ഭീകരരും ഡല്‍ഹിയിലേക്കു പോകാനാണു ശ്രമിച്ചിരുന്നത്. താഴ്വരയില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും നീക്കം സജീവമായപ്പോള്‍ ഭീകരര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ അഞ്ച് തവണ ദവീന്ദര്‍ സൗകര്യമൊരുക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കശ്മീര്‍ പൊലീസിലെ ഉന്നത വൃത്തങ്ങളില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം ശനിയാഴ്ചയാണ് ഡിവൈഎസ്പി ദവീന്ദര്‍ സിങ്ങിനെ പൊലീസ് പിടികൂടിയത്.
നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാന്‍ സഹായിച്ചിരുന്നത് ദവീന്ദറാണെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവീദിനെ ജമ്മുവിലേക്കു കൊണ്ടുപോയതും ദവീന്ദറായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയപ്പോള്‍ ദവീന്ദര്‍ ഭീകരനെ പോലെയായിരുന്നു പെരുമാറിയത്. വ്യാഴാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ യുഎസ് പ്രതിനിധി ഉള്‍പ്പെടെയുള്ള 15 അംഗ വിദേശ സംഘത്തെ സ്വീകരിക്കാനും ദവീന്ദര്‍ സിങ് എത്തിയിരുന്നു.
https://www.facebook.com/Malayalivartha