22ന് തന്നെ തൂക്കിലേറ്റും, മരണവാറണ്ട്ൽ; നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്ജികള് സുപ്രീം കോടതി തള്ളി; അതിക്രൂരമായി പെണ്കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്ഹിക്കുന്നില്ലെന്ന് കോടതി

നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് എതിരെ പ്രതികള്‍ നല്കിയ തിരുത്തല്‍ ഹര്ജികള് സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്ജികളാണ് സുപ്രീം കോടതി തള്ളിയത്. അതിക്രൂരമായി പെണ്കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരുത്തല്‍ ഹര്ജികള് തള്ളിയത്.
ജസ്റ്റീസ് എന്.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി കേട്ടത്. എന്.വി രമണയുടെ ചേംബറിലായിരുന്നു ഹര്ജികള് പരിഗണിച്ചത്. ജസ്റ്റീസുമാരായ അരുണ് മിശ്ര, ആര്.ഭാനുമതി, അശോക് ഭൂഷണ്, ആര്.എഫ് നരിമാന് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്. ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് പത്ത് മിനിറ്റിനുള്ളില് തന്നെ നടപടി പൂര്ത്തിയാക്കി.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ ഏഴിന് നടപ്പാക്കാന് ഡല്ഹി പട്യാലഹൗസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പ്രതികള്‍ തിരുത്തല്‍ ഹര്ജികള് നല്കിയത്. രാഷ്ട്രപതിക്ക് ദയാഹര്ജി നല്കാന് ഇനി പ്രതികള്‍ക്ക് അവസരമുണ്ട്.
അതേസമയം രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വധശിക്ഷ നടപ്പിലാക്കുന്ന തൂക്കുമരത്തിന്റെ ബല പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം പ്രതികളുടെ ഭാരത്തിനൊത്ത ഡമ്മികള്‍ ജയിലധികൃതര്‍ തൂക്കിലേറ്റി. ഭാരത്തിനൊത്ത കല്ലുകളാണ് ഡമ്മിയായി ഉപയോഗിച്ചത്. ഈ മാസം 22നാണ് രാജ്യം ഉറ്റുനോക്കുന്ന പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. രാവിലെ ഏഴുമണിയോടെയാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്. അതേ സമയം വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി രണ്ട് പ്രതികളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നിരസിക്കുന്ന പക്ഷം ഇരുപത്തിരണ്ടിനു തന്നെ പ്രതികള്‍ കഴുമരത്തിലേക്ക് നടന്നടുക്കും. നാല് പ്രതികളുടെയുംമരണത്തിലേക്കുള്ള കയറു വലിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലെ അംഗീകൃത ആരാച്ചാരില്‍ ഒരാളാണ് പവന്‍ ജലാദാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിക്കൊല്ലുന്നത്. അതിനാല്‍ തന്നെ വലിയ തൂക്കുമരത്തട്ട് ആവശ്യമാണ്. ഒരൂ മാസം മുന്‍പ് തന്നെ ജയിലില്‍ തൂക്കുമരത്തട്ട് പുനര്‍നിര്‍മ്മിച്ചിരുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെ.സി.ബി എത്തിച്ച് പണികള്‍ നടത്തിയിരുന്നു. ഈ തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്.
രാജ്യത്തെ എല്ലാ ജയിലുകള്‍ക്കും തൂക്കുകയര്‍ നിര്‍മിച്ചുനല്‍കുന്നത് ബക്സര്‍ ജയിലില്‍ നിന്നാണ്. പുതിയ തൂക്കുകയര്‍ ബക്സര്‍ ജയിലില്‍ നിന്ന് എത്തിക്കഴിഞ്ഞു. അഞ്ചോ ആറോ പേര്‍ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയര്‍ നിര്‍മിക്കുന്നത്. ഇതിനായി ജയിലില്‍ പ്രത്യേക പരിശീലനം ലഭിച്ച തടവുകാര്‍ ഉണ്ട്. തൂക്കിലേറ്റാന്‍ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റര്‍ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. തിഹാറിലേക്കായി അവസാനം ബക്സില്‍ നിന്ന് തൂക്ക് കയറെത്തിയത് 2013ല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ഗുരുവിനെ തൂക്കിലേറ്റുന്നതിനായാണ്.
അതേസമയം നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവന്‍ ജല്ലാദ് ദിവസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഡമ്മി പരിശോധനയില്‍ ആരാച്ചാര്‍ പങ്കെടുത്തിരുന്നില്ല. ജയില്‍ ഉദ്യോഗസ്ഥരാണ് ഈ ബലപരീക്ഷ നടത്തിയത്. നാലു പ്രതികളെ തൂക്കിലേറ്റുമ്ബോള്‍ ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി ആരാച്ചാര്‍ക്ക് ലഭിക്കുന്നത്. ഈ തുക കൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് ആരാച്ചാരുടെ ആഗ്രഹം.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി. തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിമ്മുമ് ഉയർന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
https://www.facebook.com/Malayalivartha