Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല


രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു; എം.എൽ.എയുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി: കേസിൽ വിശദമായ വാദം കേട്ടശേഷം കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും...


ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ശനിയാഴ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്...


ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി..24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമാകും;കനത്തമഴ വരുന്നു..അടുത്ത 48 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കു സഞ്ചരിക്കാൻ സാധ്യത..


യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവുമായി കോണ്‍ഗ്രസ്; പുല്‍വാമ ഭീകരാക്രമണം വീണ്ടും അന്വേഷിക്കണം കോണ്‍ഗ്രസ്

17 JANUARY 2020 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്

പൊലീസുകാര്‍ വസ്ത്രം വലിച്ചുകീറി മര്‍ദിച്ചെന്ന് ബിജെപി പ്രവര്‍ത്തക; സ്വയം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നെന്ന്

ഏറ്റവും കൂടുതൽ കാലം കർണാടകയിൽ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്...

ഡൽഹിയിലെ പള്ളിക്ക് സമീപം കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞു, അഞ്ച് പേർക്ക് പരിക്ക്

2019 ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ്സ് വീണ്ടും രംഗത്ത്. കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വമര്‍ശവും കോണ്‍ഗ്രസ് ഉന്നയിച്ചു. കേസ് അന്വേഷണം ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ, കേസ് എന്‍ഐഎയ്ക്ക് കൈമാറിയത് സിങ്ങിനെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദേവീന്ദര്‍ സിങ്ങിനെ ആ സമയത്ത് ജില്ലയിലെ ഡിഎസ്പിയായി നിയമിച്ചത് സംബന്ധിച്ചും ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. സിങ് അറസ്റ്റിലായതിന് പിന്നാലെ ജനങ്ങളുന്നയിക്കുന്ന സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി നല്‍കണം.
ദേവീന്ദര്‍ സിങ്ങിനെ നിശബ്ദനാക്കുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗം കേസ് എന്‍ഐഎയ്ക്ക് കൈമാറുക എന്നതാണെന്ന് രാഹുല്‍ ആരോപിച്ചു. എന്‍ഐഎ അധ്യക്ഷന്‍ വൈ.സി മോദിയുടെ കൈയ്യില്‍ എത്തുന്നതോടെ കേസ് ചത്തതിന് തുല്യമാകും. എന്‍ഐഎയുടെ തലവന്‍ മറ്റൊരു മോദിയാണ്. 2002 ലെ ഗുജറാത്ത് കലാപക്കേസും 2003 ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസും അന്വേഷിച്ചത് അദ്ദേഹമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. WhoWantsTerroristDavinderSilenced എന്ന ഹാഷ്ടാഗിലാണ് രാഹുല്‍ഗാന്ധി ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ഇതിനിടെ രാജ്യസുരക്ഷ സംബന്ധിച്ച ഗൗരവമേറിയ ചോദ്യങ്ങളാണ് ഉയരുന്നതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ രംഗത്തെത്തി. സര്‍ക്കാര്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്ന്. നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് സര്‍ക്കാരിന്റെ നിശബ്ദത. പുല്‍വാമ ഭീകരാക്രമണത്തിലും പാര്‍ലമെന്റ് ആക്രമണത്തിലും ദേവീന്ദര്‍ സിങ്ങിന്റെ പങ്ക് അന്വേഷിക്കണം. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച ഇത്രയധികം ആര്‍ഡിഎക്‌സ് എവിടെനിന്ന് വന്നുവെന്ന് അന്വേഷിക്കണം.
ആരുടെ സംരക്ഷണമാണ് ദേവീന്ദര്‍ ആസ്വദിക്കുന്നത്. സ്വാമി അസീമാനന്ദ, പ്രജ്ഞ സിങ് ഠാക്കൂര്‍ എന്നിവരുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ എന്‍ഐഎ വഹിച്ച പങ്ക് സംശയാസ്പദമാണ്. ഈ സാഹചര്യത്തില്‍ ദേവീന്ദര്‍ സിങ്ങിനെക്കുറിച്ചുള്ള അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമന്നയുടെ ഒരു ഡാന്‍സ് പരിപാടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ  (1 hour ago)

പോത്തുണ്ടി കൊലപാതകം; സുധാകരന്‍ സജിത ദമ്പതികളുടെ മകള്‍ക്ക് ധനസഹായം അനുവദിച്ചു  (2 hours ago)

കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിശമനസേന  (2 hours ago)

താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു.  (3 hours ago)

കനയ്യകുമാറും സച്ചിന്‍ പൈലറ്റും അടക്കം നാല് നേതാക്കള്‍ കേരളത്തിലേക്ക്  (3 hours ago)

ലക്ഷ്യം 110 സീറ്റ്; മന്ത്രിമാർക്ക് മുന്നിൽ വിശദമായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി  (3 hours ago)

ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍  (3 hours ago)

കെട്ടിടത്തിലെ 16-ാം നിലയിൽ നിന്ന് വീണ് 26കാരന് ദാരുണാന്ത്യം; മകന് സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നുവെന്ന് പിതാവ്  (3 hours ago)

വൈഭവ് സൂര്യവൻഷിയും ആരോൺ ജോർജും സെഞ്ച്വറി ...  (3 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,​എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു.... എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം  (3 hours ago)

ഇനി അവശേഷിക്കുന്നത് കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് മാത്രം...സഹികെട്ട് കോടതി തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീ  (3 hours ago)

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച; തുടർച്ചയായ ഒമ്പതാം ബജറ്റുമായി നിർമല സീതാരാമൻ റെക്കോർഡിലേക്ക്  (4 hours ago)

ക്യൂബ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ധിക്കാരമെന്ന് മുഖ്യമന്ത്രി പിണറായി  (4 hours ago)

31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെ നിഗമനംന്നാണ്  (4 hours ago)

2026 ലെ ആദ്യ അതി തീവ്രന്യൂനമർദം രൂപപ്പെടുന്നു, 48 മണിക്കൂർ നി‍ർണായകം; കേരളത്തിൽ 3 ദിവസം മഴ സാധ്യത ശക്തം, ശനിയാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends