Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കുട്ടികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന സമ്പ്രദായം ചില സ്‌കൂളുകളിലെങ്കിലുമുണ്ട്... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കൊച്ചുമകനുണ്ടായ അനുഭവം വെളിപ്പെടുത്തി ജസ്റ്റിസ് കെമാല്‍ പാഷ

18 JANUARY 2020 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

സ്വാതന്ത്ര്യത്തിനു വേണ്ടി നൊന്ത ആളുകള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമേ രാജ്യം വെട്ടി മുറിക്കുന്ന നടപടികളില്‍ വേദന തോന്നൂവെന്നു ജസ്റ്റിസ് എം. കെമാല്‍ പാഷ. കുട്ടികളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന സമ്പ്രദായം ചില സ്‌കൂളുകളിലെങ്കിലുമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. തന്റെ കൊച്ചുമകന് ഉണ്ടായ ഞെട്ടിക്കുന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു. പത്തനാപുരം അല്‍ അമീന്‍ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കൊച്ചുമകനുണ്ടായ അനുഭവം അദ്ദേഹം വിവരിച്ചത്.
രണ്ടാം ക്ലാസുകാരനായ കൊച്ചുമകന്റെ ഡയറി നോക്കിയ സഹപാഠികള്‍ നീ മുസ്ലിം ആണല്ലേ എന്ന് ചോദിക്കുകയും ടീച്ചറോട് ഇക്കാര്യം പറഞ്ഞുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കെമാല്‍ പാഷ പറയുന്നു. മുസ്ലിം എന്നാല്‍ ഒളിച്ചുവെക്കേണ്ട കാര്യമാണെന്നാണ് ആ കുട്ടികള്‍ ധരിച്ചുവെച്ചിരിക്കുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. കുട്ടികളെ കള്ളം പറയാന്‍ പഠിപ്പിക്കരുതെന്നും വിദേശ രാജ്യങ്ങളിലെ നല്ല സംസ്‌കാരങ്ങള്‍ കടമെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

കെമാല്‍ പാഷയുടെ പ്രസംഗത്തില്‍ നിന്ന്....

''കുഞ്ഞുങ്ങളെ കള്ളം പറയാന്‍ പഠിപ്പിക്കരുത്. കുഞ്ഞുങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന സമ്പ്രദായം പല സ്‌കൂളുകളിലുമുണ്ട്. സ്‌കൂളിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്റെ കൊച്ചുമോന്‍ പഠിക്കുന്ന സ്‌കൂളാണ്. രണ്ടാം ക്ലാസുകാരനാണ്. അവന്റെ ഡയറി എടുത്ത് നോക്കിയിട്ട് ഒരു കുട്ടി ചോദിക്കുകയാണ് നീ മുസ്ലിം ആണല്ലേ എന്ന്. അപ്പോള്‍ കൊച്ചുമോന്‍ അതേ എന്ന് പറഞ്ഞു. ഞാന്‍ ടീച്ചറോട് പറയും. അപ്പോള്‍ മുസ്ലിം എന്നു പറയുന്നത് ഏതാണ്ട് വലിയ കുഴപ്പമാണ്, ഒളിച്ചുവെക്കേണ്ട കാര്യമാണ് എന്നാണ് ആ കുട്ടികള്‍ ധരിച്ചിരിക്കുന്നത്. അവന്റെ കൂടെ രണ്ട് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. അതുശരി ഞങ്ങളും പറഞ്ഞുകൊടുക്കുമിതെന്നാണ് അവരും പറഞ്ഞത്. ഇതു കേട്ട് കൊച്ചുമകന്‍ കരച്ചിലായി.

ഇത് മനസിലാക്കിയശേഷം ഞാന്‍ സ്‌കൂളില്‍ വിളിച്ച് പരാതി പറഞ്ഞു. നിങ്ങളുടെ സ്‌കൂളിന്റെ കുഴപ്പമല്ലിത്. പക്ഷേ നിങ്ങള്‍ ഈ കുട്ടികളുടെ രക്ഷ കര്‍ത്താക്കളെ വിളിച്ചുവരുത്തണം. ഈ കുഞ്ഞുങ്ങള്‍ ഈ രീതിയില്‍ പെരുമാറണമെങ്കില്‍, എവിടന്ന് പഠിക്കുന്നു ഇത്. അച്ഛനമ്മമാരില്‍ നിന്ന് തന്നെയാണ്. അവരെ വിളിച്ചുപറയണം ഇങ്ങനെ പെരുമാറാന്‍ പാടില്ല, കുട്ടികളെ ഇങ്ങനെ പഠിപ്പിക്കരുത് എന്ന്. എനിക്കതിലേ ഉള്ളൂ പരാതി. ആ കുഞ്ഞുങ്ങള്‍ തലതിരിഞ്ഞുപോകുന്നത് ആലോചിച്ചുനോക്കൂ. ഏഴുവയസ്സുകാരന്‍ ചിന്തിക്കുന്നതാണ് ഞാന്‍ പറഞ്ഞത്. മനുഷ്യന്റെ മനസ്സുകളെ മതംകൊണ്ട് വേര്‍തിരിക്കുന്നത്. വീട്ടില്‍ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാല്‍. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്....നമ്മള്‍ കള്ളം പറയാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ വീട്ടില്‍ വന്നാല്‍ ഞാന്‍ ഇവിടെയില്ലെന്ന് പറഞ്ഞേക്കാന്‍ കുട്ടിയെ ചുമതലപ്പെടുത്തുന്നു. കള്ളം പറയാന്‍ പഠിപ്പിക്കുകയാണ് ഇവിടെ. അത് അവന് കിട്ടുന്ന ഏറ്റവും വലിയ ലൈസന്‍സാണ്. അവന്‍ വേണമെങ്കില്‍ നിങ്ങള്‍ ചത്തുപോയെന്ന് പറയും. ആ രീതിയില്‍ പോലും കള്ളം പറയാന്‍ അവന്‍ പഠിക്കുകയാണ്.

വിദേശ രാജ്യങ്ങളുടെ സംസ്‌കാരങ്ങള്‍ പലതും നാം കടമെടുക്കും. അവരുടെ എന്തു വൃത്തികേടുകളുണ്ടോ അത് നാം കടമെടുക്കും. ഉദാഹരണം സ്വകാര്യത എന്ന് പറയുന്നത് അവര്‍ക്ക് വളരെ വലുതാണ്. ഇപ്പോള്‍ നമുക്കും വളരെ വലുതായിപ്പോയി. നമ്മള്‍ വിദേശ രാജ്യത്ത് നിന്നാണ് കടമെടുത്തത്. അവര്‍ക്ക് ചില നല്ല ഗുണങ്ങളുണ്ട്. അത് നമ്മള്‍ സ്വീകരിക്കില്ല. അമേരിക്കയിലൊക്കെ ഒരു കള്ളനെയോ കൊലപാതകിയെ പിടിച്ചാല്‍ ഉള്ളത് തത്ത പറയുന്നതുപോലെ അവന്‍ പറയും. കാരണം സത്യം പറയണമെന്നത് അവന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംസ്‌കാരമായി മാറിയിട്ടുണ്ട്. നമ്മള്‍ എന്തുകൊണ്ട് അതു കടമെടുക്കുന്നില്ല. വൃത്തിക്കെട്ട കാര്യങ്ങള്‍ മാത്രം കടമെടുക്കുകയാണ്. അവന്‍ റോഡില്‍ നിന്ന് കെട്ടിപ്പിടിക്കുന്നത് നാം കടമെടുക്കുന്നു. മദ്യപിക്കുന്നത് കടമെടുക്കുന്നു. നേരെ മറിച്ച് അവരുടെ നല്ല സംസ്‌കാരം നാം കടമെടുക്കുന്നുമില്ല....''

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (5 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (31 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends