Widgets Magazine
20
Feb / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു വർഷത്തെ പ്രണയം ... ടിക് ടോക്കിലൂടെ താരമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി!!


എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല... വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്; ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു... കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞുപോയി... ആളുകളുടെ ബഹളവും കരച്ചിലുമാണ് പിന്നെ കേട്ടത്: അപകടത്തിന്റെ തീവ്രത വാക്കുകളിൽ പോലും- ഒറ്റനിമിഷം കൊണ്ട് ചോരക്കളമായി മാറിയ കെ എസ് ആർ ടി സി ബസ്


ഏഴുവര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും ഒരുപാട് നന്ദി!! ഡി ഫോര്‍ ഡാന്‍സ് താരം കുക്കു വിവാഹിതനാകുന്നു


കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു


നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്, ഡ്രസ്സ് കുറയുന്തോറും അവസരം കൂടും', ' ഈ കൊച്ചും ഈ വഴിക്കായോ? നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്‍

ഇനി സൂക്ഷിച്ചാല്‍ നന്ന്... പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ കെട്ടടങ്ങാത്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; ഡല്‍ഹി പോലീസിനെ ദേശീയസുരക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കേന്ദ്രം; കുറ്റംചുമത്താതെ തടവിലാക്കാന്‍ പ്രത്യേക അധികാരം

18 JANUARY 2020 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

ചേരി മതിൽ കെട്ടി മറച്ച വിവാദം; മറ്റൊരു ചേരി കൂടി മതിൽകെട്ടി മറച്ചെന്ന ആരോപണം ശക്തമാകുന്നു; ദാരിദ്ര്യത്തെ മതിൽ കെട്ടി മറക്കുന്നു എന്ന് ചേരി നിവാസികൾ

വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്; ബലാത്സംഗക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യമില്ലാ വാറന്റ്

ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക; കോപ്പിയടിക്കാർക്കു പ്രിൻസിപ്പാളിന്റെ വിലയേറിയ ഉപദേശം'; വിദ്യാർത്ഥിയുടെ വിഡിയോയിൽ കുരുങ്ങി പ്രിൻസിപ്പാൾ

സേലത്തുണ്ടായ വാഹനാപകടത്തില്‍ ആറു നേപ്പാളി തീര്‍ഥാടകര്‍ മരിച്ചു...സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപത്താണ് അപകടമുണ്ടായത്

രാജസ്ഥാനിൽ ദളിത് സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം; കെട്ടിയിട്ടു, ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചു! ക്രൂര പീഡനം അരങ്ങേറിയത് മോഷണക്കുറ്റം ആരോപിച്ച്

പൗരത്വനിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം കെട്ടടങ്ങിയെന്ന് വിചാരിച്ചെങ്കിലും ഡല്‍ഹിയില്‍ പ്രതിഷേധം വീണ്ടും ഉയരുകയാണ്. ജയിലില്‍ നിന്നും ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും സമരത്തിന് നേതൃത്വം നല്‍കിയതോടെ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെ ഡല്‍ഹി പോലീസിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അധികാരം നല്‍കിയിരിക്കുകയാണ്. ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ലെഫ്റ്റണന്റ് ജനറല്‍ അനില്‍ ബയ്ജാല്‍ ഉത്തരവിറക്കി.

ദേശീയ സുരക്ഷാ നിയമപ്രകാരം ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഒരു വ്യക്തി ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ അയാളെ മാസങ്ങളോളം ഒരു കുറ്റവും ചുമത്താതെ തടങ്കലിലാക്കാന്‍ പോലീസിന് സാധിക്കും. ഈ അധികാരമാണ് ഡല്‍ഹി പോലീസിന് ലഭിച്ചിരിക്കുന്നത്.

ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കാലവയളവിലാണ് ഈ അധികാരം ഉപയോഗിക്കുന്നതിന് ലെഫ്റ്റണന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ തടഞ്ഞുവെക്കാനുള്ള അധികാരവും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

പൗരത്വനിയമ ഭേദഗതി, എന്‍.ആര്‍.സി.എന്നിവക്കെതിരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഇതില്‍ അസ്വാഭാവിക ഒന്നുമില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇത്തരം ഉത്തരവുകള്‍ ഉണ്ടാകാറുണ്ട്. പതിവ് രീതിയുടെ ഭാഗമാണിത്. നിലവിലെ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

ഡല്‍ഹി ജമാമസ്ജിദില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിലാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പങ്കെടുത്തത്. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് സമരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

ഈ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആസാദിനൊടൊപ്പം നിരവധി ഭീം ആര്‍മി പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ജമാമസ്ജിദിന്റെ പുറത്തേക്ക് നീങ്ങിയിട്ടുണ്ട്.

കര്‍ശന ഉപാധികളോടെയാണ് ചന്ദ്രശേഖരര്‍ ആസാദിന് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. ഫെബ്രുവരി ആദ്യ ആഴ്ചവരെ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചുകാണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധങ്ങളുടെ ഭാഗമായത്.

ഈയൊരു പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ രാജ്യത്ത് കുറഞ്ഞ മട്ടാണ്. പല സ്ഥലങ്ങളിലും സമരത്തിന് നേതൃത്വം നല്‍കാന്‍ ആള്‍ക്കാര്‍ പോലുമില്ല. ആ നിലയ്ക്ക് ഡല്‍ഹി കേന്ദ്രമാക്കി സമരം ചെയ്യാനുള്ള ശ്രമമാണ് പലരും നടത്തുന്നത്. ഇത് തടയിടാന്‍ കൂടിയാണ് അമിത്ഷായുടെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു വർഷത്തെ പ്രണയം ... ടിക് ടോക്കിലൂടെ താരമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി!!  (2 minutes ago)

എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല... വണ്ടി ഇടിച്ച ആഘാതത്തില്‍ വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്; ഒറ്റ സെക്കൻഡിൽ എല്ലാം കഴിഞ്ഞു... കസേരകൾ എല്ലാം മുന്നോട്ട് മറിഞ്ഞു  (5 minutes ago)

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക്അന്ന്തിരികെ ഓടി.!! നന്മയുടെ കരം നീട്ടിയ ഗിരീഷും ബൈജുവും തീരാവേദന; ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ് കോയമ്ബത്തൂരിന് സമീപം അവിനാശിയില്‍ അപകട  (11 minutes ago)

സ്വര്‍ണവില കുതിക്കുന്നു.... പവന് 30,880 രൂപ  (17 minutes ago)

കോഴിക്കോട്ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു  (33 minutes ago)

വഴിയരികിൽ കിടന്ന സ്വർണ്ണം ഉടമസ്ഥന് തിരിച്ച് ഏൽപ്പിച്ചു; കുട്ടികൾ മാതൃകയായി  (34 minutes ago)

ചേരി മതിൽ കെട്ടി മറച്ച വിവാദം; മറ്റൊരു ചേരി കൂടി മതിൽകെട്ടി മറച്ചെന്ന ആരോപണം ശക്തമാകുന്നു; ദാരിദ്ര്യത്തെ മതിൽ കെട്ടി മറക്കുന്നു എന്ന് ചേരി നിവാസികൾ  (41 minutes ago)

വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ജാമ്യമില്ലാ വാറന്റ്; ബലാത്സംഗക്കേസില്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യമില്ലാ വാറന്റ്  (46 minutes ago)

ഏഴുവര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും ഒരുപാട് നന്ദി!! ഡി ഫോര്‍ ഡാന്‍സ് താരം കുക്കു വിവാഹിതനാകുന്നു  (50 minutes ago)

ഉത്തരക്കടലാസില്‍ നൂറ് രൂപാ നോട്ട് വയ്ക്കുക; കോപ്പിയടിക്കാർക്കു പ്രിൻസിപ്പാളിന്റെ വിലയേറിയ ഉപദേശം'; വിദ്യാര്ഥിയുടെ വിഡിയോയിൽ കുരുങ്ങി പ്രിൻസിപ്പാൾ  (53 minutes ago)

നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്, ഡ്രസ്സ് കുറയുന്തോറും അവസരം കൂടും', ' ഈ കൊച്ചും ഈ വഴിക്കായോ? നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്‍  (1 hour ago)

കൊറോണ വൈറസ് ബാധ; ഗൾഫ് രാജ്യങ്ങളുടെ അടിയന്തിര യോഗം ചേർന്നു; വിവരങ്ങൾ പരസ്പരം കൈമാറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും  (1 hour ago)

ആരോഗ്യവകുപ്പിന്റെ ഇടപെടൽ വീണ്ടും.. കേരളത്തെ നടുക്കിയദുരന്തത്തിൽ കോയമ്പത്തൂരിലേക്ക് 20 ആംബുലൻസുകൾ ; അവിനാഷിയിലേക്കു അയയ്ക്കുന്നത് പത്ത് കനിവ് 108 ആമ്പുലന്‍സുകളും പത്ത് മറ്റ് ആമ്പുലന്‍സുകളും ; കേരളത്തിന  (1 hour ago)

വാസ്തു വിദ​ഗ്ധനെ ഞെട്ടിച്ച് കിണറിൽ വെള്ളം നിറഞ്ഞൊഴുകി... അത്ഭുത നീരുറവ കാണാൻ ആളുകൾ പത്തനംതിട്ടയിലേക്ക് ഒഴുകിയെത്തി; അമ്പരപ്പ് മാറാതെ നാട്ടുകാർ  (1 hour ago)

സന്തോഷത്തോടെ സുരേഷ് ഗോപി... മൂന്നാം ആഴ്ചയിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്ന് വരനെ ആവശ്യമുണ്ട്  (1 hour ago)

Malayali Vartha Recommends