ആളുകളെ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും വെക്കാന്‍ ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് പ്രത്യേക അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം
ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് പ്രത്യേക അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആളുകളെ കസ്റ്റഡിയിലും കരുതല്‍ തടങ്കലിലും വെക്കാന്‍ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അധികാരം നല്‍കിയിട്ടുള്ളത്. ഞായറാഴ്ച മുതല്‍ ഏപ്രില്‍ 18 വരെയാണ് പൊലീസ് കമീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റിപ്പബ്ലിക് ദിനാഘോഷം, പാര്‍ലമെന്റ് സമ്മേളനം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രത്യേക അധികാരം നല്‍കാനുള്ള മറ്റ് കാരണങ്ങള്‍.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള അധികാരങ്ങളാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്. ദേശസുരക്ഷ മുന്‍നിര്‍ത്തി ആളുകളെ കസ്റ്റഡിയിലെടുക്കാനും കരുതല്‍ തടങ്കലില്‍ വെക്കാനും നേരിട്ട് ഉത്തരവിടാന്‍ കമീഷണര്‍ക്ക് ഇതിലൂടെ സാധിക്കും. ദേശീയ സുരക്ഷാ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രത്യേക അധികാരം വഴി കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ വ്യക്തികളെ തടങ്കലില്‍ വെക്കാന്‍ പൊലീസിന് സാധിക്കും.
തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് അഭിഭാഷകന്റെ സേവനം ലഭിക്കില്ല. പ്രത്യേക അധികാരം നല്കുന്ന ഉത്തരവില്‍ അസ്വഭാവികത ഇല്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha