രണ്ട് സ്‌ത്രീകളുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലായിരുന്നു ഒരു മൃതദേഹം

ഉത്തര്‍പ്രദേശിലെ രണ്ട് ഗ്രാമങ്ങളില്‍ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തി. കട്ടിലിനോട് ചേര്‍ത്തുകെട്ടി തീകൊളുത്തിയ നിലയിലാണ് ഒരു മൃതദേഹം. രണ്ടാമത്തേത് ക്രൂരമായ ആസിഡ് ആക്രമണത്തിനിരയാക്കപ്പെട്ട നിലയിലായിരുന്നു.
ബിജ്‌നോര്‍ ജില്ലയിലെ ഗ്രാമപ്രദേശത്താണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ നാട്ടുകാര്‍ കണ്ടെത്തിയത്. പൊലിസെത്തി നടത്തിയ അന്വേഷണത്തില്‍ മൂന്ന് വെടിയുണ്ടകളും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായതിനാല്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കുമെന്ന് യു പി പോലീസ് അറിയിച്ചു.
ആസിഡ് ആക്രമണത്തില്‍ മുഖം വികൃതമാക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്ന നിലയിലാണെന്ന് പോലീസ് പറഞ്ഞു . മൃതദേഹം കണ്ടെത്തിയ ഗ്രാമത്തില്‍ നിന്നുള്ള യുവതിയല്ല കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് പോലീസ് പ്രാരംഭ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എത്രയും വേഗം യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ഒരേ ദിവസം തന്നെ പുറത്തുവന്ന ഇരട്ടകൊലപാതകത്തിന്റെ വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിനെയാകെ ഞെട്ടിച്ചിരക്കുകയാണ്. ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ കേസ് നല്‍കിയതിന്റെ പേരില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മര്‍ദ്ദിച്ച കൊലപ്പെടുത്തിയ വാർത്ത വന്നതിന്റെ പിന്നാലെയാണ് നാടിനെ നടുക്കി പുതിയ വാർത്ത എത്തിയത്..
https://www.facebook.com/Malayalivartha






















