മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപണം; ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിൽ

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന ആരോപണം. ഉസ്മാനിയ സര്‍വകലാശാല പ്രൊഫസർ അറസ്റ്റിലായി. തെലങ്കാന പൊലീസാണ് അറസ്റ്റു ചെയ്തത് . ഉസ്മാനിയ സര്‍വകലാശാല പ്രൊഫസറും തെലങ്കാനയിലെ നടുസ്ഥുന പത്രത്തിന്‍റെ എഡിറ്ററുമായ സി കാസിമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അടുത്തിടിടെയായിരുന്നു റവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാരവാഹിയായി കാസിം തെരഞ്ഞെടുക്കപ്പെട്ടത്.
തെലങ്കാന പൊലീസിന്‍റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് കാസിം വരുന്നത്. നേരത്തെ, മാവോയിസ്റ്റുകളുടെ ദൂതനായി പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് പൊലീസ് കാസിമിനെതിരെ കേസെടുത്തിരുന്നു. ശനിയാഴ്ച കാസിമിന്‍റെ വീട്ടില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം ചില ബൈക്കുകളും പിടിച്ചെടുത്തു. ഇതിന് ശേഷമായിരുന്നു കാസിമിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം രഹസ്യ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. കാസിമിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വന്നതോടെയായിരുന്നു. ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി .
https://www.facebook.com/Malayalivartha






















