രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു. ഈ മാസം 24 വരെയാണ് കസ്റ്റഡിയില്‍വിട്ടത്. ശനിയാഴ്ച രാത്രി അഹമമ്മദാബാദിലെ വിരാംഗത്തില്നിന്നാണ് കോണ്‍ഗ്രസ് നേതാവിനെ ജാമ്യമില്ലാകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയതത്. 2015 ല്‍ സംവരണ പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് കേസ്.
കേസില്‍ പട്ടേലിനെ രണ്ട് വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിരുന്നു. 2016ല്‍ അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയ അദ്ദേഹത്തിനെതിരെ 2018ല്‍ വീണ്ടും കേസെടുത്തിരുന്നു. ഈ കേസില്‍ പട്ടേലിന്റെ ഹര്‍ജി തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha