ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത്നിന്നും അമിത് ഷാ പടിയിറങ്ങുന്നു..... ബിജെപി അധ്യക്ഷനാകാന്‍ നദ്ദ, ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി ജെ.പി നദ്ദ ചുമതലയേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെയാണ് ആ പദവിയിലേയ്ക്ക് നദ്ദ സ്ഥാനാരോഹിതനാകുന്നത്. ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
ആഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
"
https://www.facebook.com/Malayalivartha