ബി.ജെ.പി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് ഡല്‍ഹിയില്‍ ... അധ്യക്ഷ സ്ഥാനത്തേക്ക് നദ്ദ പത്രിക സമര്‍പ്പിക്കും

ബി.ജെ.പി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇപ്പോഴത്തെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ അധ്യക്ഷനാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നേരെത്തെ തന്നെ ധാരണയായിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറുന്ന പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്.
അധ്യക്ഷ സ്ഥാനത്തേക്ക് രാവിലെ പത്തരയ്ക്കു നദ്ദ പത്രിക സമര്‍പ്പിക്കും. അട്ടിമറികളുണ്ടായില്ലെങ്കില്‍ ജെ.പി നദ്ദ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ബുധനാഴ്ച ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തു നടക്കുന്ന ചടങ്ങിലാകും ജെ.പി നദ്ദ ചുമതലയേല്‍ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നിവരാണ് ജെ.പി നദ്ദയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്നാണു സൂചന.
https://www.facebook.com/Malayalivartha






















