സുരക്ഷസേനയുമായി ഏറ്റുമുട്ടല്‍; ഛത്തീസ്‍ഗഢില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഛത്തീസ്‍ഗഢില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. ബിജാപൂരിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സി.ആര്‍.പി.എഫും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മാവോയിസ്റ്റ് യൂനിഫോം ധരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.
തീകല്‍ഗുഡം, ബാസാഗുഡ ഗ്രാമങ്ങളില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേകസേനയായ കോബ്ര ഫോഴ്സും മറ്റ് സേനകളും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha






















