എങ്ങനെ പരീക്ഷയെ സമീപിക്കാം; പ്രധാനമന്ത്രിയുമായുള്ള വിദ്യാര്‍ത്ഥികളുടെ ‘പരീക്ഷ പേ ചർച്ച’ ഇന്ന്

സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘പരീക്ഷ പേ ചർച്ച’ എന്ന പരിപാടി ഇന്ന്. ഡല്‍ഹിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 11 മണിക്കാണ് ചര്‍ച്ച.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കും. 9 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ത്ഥികളേയും ഇത്തരത്തിലാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 2018 മുതലാണ് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടി തുടക്കം കുറിച്ചത്.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച നിയന്ത്രിക്കുന്നതും വിദ്യാര്‍ത്ഥികള്‍ ആവും. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലുപേരാണ് ചര്‍ച്ച നിയന്ത്രിക്കുക. പരീക്ഷാ പേ ചര്‍ച്ചയുടെ മൂന്നാമത്തെ എഡിഷനാണ് ഡല്‍ഹിയില്‍ നടക്കുക. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















