എതിർപ്പുകൾക്കിടയിൽ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം;

ആന്ധ്രപ്രദേശിന് ഇനി മുതൽ, മൂന്ന് തലസ്ഥാനം. ഇത് അനുവദിച്ച് കൊണ്ടുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങൾ. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ട് 2014 ലെ ചട്ടം റദാക്കിക്കൊണ്ടായിരുന്നു ജഗന്‍ മോഹന്‍ റെഢി മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയത്.
അമരാവതിയിൽ നിന്നും തലസ്ഥാനം മാറ്റുന്നതിനുള്ള എതിർപ്പ് രൂക്ഷമായി തുടരുന്നുണ്ട്. അതിനിടെയാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിയ്ക്കുന്നത്. തലസ്ഥാനം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടു . വിജയവാഡയിൽ പദയാത്ര നടത്തിയ നായിഡുവിനെയും മകൻ നാരാ ലോകേഷിനെയും സിപിഐ, സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യ്തു .
https://www.facebook.com/Malayalivartha






















