ഇങ്ങനെ എപ്പോഴും എപ്പോഴും ഡല്‍ഹിയില്‍ വരണമെന്നില്ല... നിരന്തരം ആനുകൂല്യം പറ്റുകയും അതേസമയം തള്ളിപ്പറയുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ മോഡി അനുവദിച്ചില്ല

ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി സമയം ചോദിച്ചെങ്കിലും കാണാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. പാര്‍ളമെന്റ് സമ്മേളന തിരക്കു കാരണമെന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ അണിയറയില്‍ പറയുന്ന കഥ മറ്റൊന്നാണ്.
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരിച്ചിരുന്നപ്പോള്‍, 8 മലയാളി മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ കിട്ടാത്തതിനേക്കാളും ആനുകൂല്യങ്ങ്യള്‍ മോഡി കേരളത്തിന് നല്‍കിയിരുന്നു. ഒരു എംപിയെ പോലും നല്‍കാതിരുന്ന കേരളത്തിന് അടുത്തിടേയാണ് മോഡി സര്‍ക്കാര്‍ 10,000 കോടി കൊടുത്തത്. മോഡിയെ എന്നും അകറ്റി നിര്‍ത്തിയ ആളുകളാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍. എന്നിട്ടും മോഡി പ്രധാനമന്ത്രിയായപ്പോള്‍ കേരളത്തിന് വന്‍ സഹായങ്ങളാണ് പ്രഖ്യാപിച്ചത്. ഇതിനിടെ പല തവണയാണ് ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും മോഡിയെ കണ്ടത്. എല്ലാ സഹായവും കൈപ്പറ്റിയ ശേഷം മോഡിയേയും ബജറ്റിനേയും കുറ്റം പറയുകയായിരുന്നു.
വിഴിഞ്ഞം പദ്ധതിക്ക് കബൊട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കണമെന്ന ആവശ്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. മന്ത്രി കെ.ബാബുവും ഒപ്പം കൂടി. ഇന്ത്യയിലെ ഒരു തുറമുഖത്തു നിന്ന് നേരിട്ട് മറ്റൊരു തുറമുഖത്തേക്ക് വിദേശ കപ്പലുകള്‍ക്ക് ചരക്കുകടത്താനാകില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് ഈ വ്യവസ്ഥയില്‍ ഇളവു നല്‍കിയിരുന്നു.
അതേ രീതിയില്‍ വിഴിഞ്ഞത്തിനും ഇളവ് വേണമെന്നാണ് ആവശ്യം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനാണ് ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളത്. പ്രധാനമന്ത്രി ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും അനുമതി തേടിയത്. ഇത് കൂടാതെ കേരളത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് സഹായം ചോദിക്കാനും കൂടിയായിരുന്നു ഈ യാത്ര.
മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റ്‌ലി, സുഷമാ സ്വരാജ്, കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് എന്നിവരേയും കാണുന്നുണ്ട്. ഐഐടി, എയിംസ് എന്നീ ആവശ്യങ്ങളും ചര്‍ച്ചാ വിഷയങ്ങളാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























