ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചത്. കോണ്‍ഗ്രസും ഇടതുപക്ഷവും തൃണമൂലും ബില്ലിനെ എതിര്‍ത്തു. 2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്ല് പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്‍ഷുറന്‍സ് ബില്‍ 2015 എന്ന പുതിയ പേരിലാണ് ബില്ല് അവതരിപ്പിച്ചത്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയ ഓഡിനന്‍സിന് പകരമാണ് പുതിയ ബില്ല്. ലോക്‌സഭയില്‍ പാസാക്കിയ ശേഷം രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെ്ന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























