മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ഇനി തുടങ്ങുക ഭരണഘടനയുടെ ആമുഖം വായിച്ചായിരിക്കും. സംസ്ഥാന മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ ജനുവരി 26 മുതലാണ് പുതിയ തീരുമാനം നടപ്പാക്കി തുടങ്ങുക. പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് ആമുഖം വായിക്കുക.
ഭരണഘടനയുടെ പരമാധികാരം, ക്ഷേമം എല്ലാവര്ക്കും എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായാണ് സ്കൂളുകളില്‍ ഭരണഘടന വായിക്കാനുള്ള തീരുമാനം. ഇത്തരത്തില്‍ ഭരണഘടനയുടെ ആമുഖം വിദ്യാര്‍ത്ഥികള്‍ എന്നും വായിക്കുന്നതോടെ അവര്‍ക്ക് അതിന്റെ പ്രാധാന്യം മനസ്സിലാവും. ഇതൊരു പഴയ സര്‍ക്കാര്‍ പ്രമേയമാണെന്നും ഞങ്ങള്‍ ഈ ജനുവരി 26 മുതല്‍ അത് നടപ്പിലാക്കുന്നുവെന്നും മന്ത്രി വര്‍ഷ ഗെയ്ക്ക്വാദ് പറഞ്ഞു
"
https://www.facebook.com/Malayalivartha