ഹരിയാന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് ഒരാള്‍ മരിച്ചു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ അകമ്പടി വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കര്‍ണാലിലായിരുന്നു അപകടമുണ്ടായത്. അകമ്പടി വാഹനത്തിലെ രണ്ട് പോലീസുകാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. വഴിയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ചണ്ഡിഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ഖട്ടര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























