വിഴിഞ്ഞം: കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം

നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിമയത്തില്‍ ഇളവ് നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
കബോട്ടാഷ് നിയമത്തിലെ ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ നിന്ന് കമ്പനികള്‍ പിന്മാറിയ വിവരവും ഉമ്മന്‍ചാണ്ടി കേന്ദ്രത്തെ അറിയിച്ചു. ഇളവ് ലഭിക്കുമോയെന്ന് വ്യക്തതയില്ലാത്തതാണ് കമ്പനികള്‍ പിന്മാറാന്‍ കാരണമെന്ന് മുഖ്യമന്ത്രി, ഗഡ്കരിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് ഗഡ്കരി അറിയിച്ചത്.
ശശി തരൂര്‍ എം.പി, ആന്റോ ആന്റണി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം പ്രധാനമന്ത്രിയെ കാണാന്‍ ഉമ്മന്‍ചാണ്ടിക്ക് അനുമതി ലഭിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























