തെരുവു നായ്ക്കളുടെ ആക്രമണം; ഗര്‍ഭിണിക്ക് കാല്‍ നഷ്ടമായി

ഉത്തര്‍പ്രദേശിലെ ബെറേയ്‌ലിയില്‍ തെരുവു നായയുടെ ആക്രമണത്തിന് ഇരയായ ഗര്‍ഭിണിയ്ക്ക് കാല്‍ നഷ്ടമായി. വയലില്‍ പണിയെടുക്കുകയായിരുന്ന ലളിത എന്ന സ്ത്രീയാണ് തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുളവടി ഉപയോഗിച്ച് നായ്ക്കളെ ഓടിച്ച ശേഷം ലളിതയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കൂട്ടത്തോടെയുള്ള തെരുവു നായ്ക്കളുടെ ആക്രമത്തില്‍ ലളിതയ്ക്ക് ഒരു കാല്‍ നഷ്ടമായി.
കഴിഞ്ഞ 45 ദിവസത്തിനിടെ പ്രദേശത്ത് പത്തോളം പേരാണ് തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ പദ്ധതി ഇനിയും തുടങ്ങാന്‍ സാധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























