ഡല്‍ഹി പീഡനം; പ്രതിക്ക് പെണ്‍കുട്ടിയുടെ പിതാവിന്റെ മറുപടി

ഡല്‍ഹി പെണ്‍കുട്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പ്രതിക്കു ശക്തമായ മറുപടിയുമായി പെണ്‍കുട്ടിയുടെ പിതാവ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയാണ് കുട്ടികളെ തങ്ങള്‍ വളര്‍ത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തങ്ങളുടെ കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയാണ് തങ്ങള്‍ വളര്‍ത്തുന്നത്. ഒരിക്കലും തോറ്റു പിന്‍മാറരുതെന്നും പഠിപ്പിക്കുന്നു. നമ്മുടെ നിയമ സംവിധാനങ്ങളില്‍ ചില പാളിച്ചകളുണ്ട്. അതുകൊണ്ടാണ് സിങിനെപ്പോലുള്ളവര്‍ പ്രബലമായ ശിക്ഷ ലഭിക്കുന്നതുവരെ ഇങ്ങനെ പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സിങിന്റെ പ്രസ്താവനയെ പുച്ഛിച്ചു തള്ളിയ പെണ്‍കുട്ടിയുടെ മാതാവ് ഇത്തരം അപരാധികള്‍ക്ക് മരണ ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനായി നിയമ സംവിധാനങ്ങളെയും സര്‍ക്കാരിനെയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹി പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിക്കും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും പീഡനത്തിന് വഴങ്ങിയിരുന്നെങ്കില്‍ പെണ്‍കുട്ടി കൊല്ലപ്പെടില്ലായിരുന്നു എന്നുമാണ് കഴിഞ്ഞ ദിവസം കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ബി.ബി.സിയുടെ അഭിമുഖത്തില്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ബി.ബി.സി. ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പ്രതി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി പ്രതികരിക്കരുത് എന്നായിരുന്നു പ്രതിയായ മുഖേഷ് സിങ് പ്രതികരിച്ചത്. പെണ്‍കുട്ടി നിശബ്ദയായിനിന്നു പീഡനതിന് അനുവദിക്കണമായിരുന്നു. നിങ്ങള്‍ക്ക് ഒരിക്കലും ഒരു കൈ ഉപയോഗിച്ച് ശബ്ദമുണ്ടാക്കാന്‍ കഴിയില്ല. ഇതിന് രണ്ടു കൈയും ആവശ്യമാണ്. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതിനു ശേഷം പുറത്തിറങ്ങില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയല്ല. വീടു സൂക്ഷിക്കലും വീട്ടു ജോലികളുമാണ് പെണ്‍കുട്ടികള്‍ക്ക് വിധിച്ചിട്ടുള്ളത്. അല്ലാതെ ബാറുകള്‍ തോറും രാത്രിയില്‍ കറങ്ങി നടക്കലും മോശം കാര്യങ്ങള്‍ ചെയ്യലും മോശം വസ്ത്രങ്ങള്‍ ധരിക്കലുമല്ല. 20 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് നല്ലവര്‍. പ്രതിയുടെ പ്രതികരണങ്ങള്‍ ഇങ്ങനെ പോകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























