മുഫ്തിയുടെ പ്രസ്താവന തള്ളി മോഡി; തെരഞ്ഞെടുപ്പ് വിജയമാക്കിയത് ജനങ്ങള്‍

കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ വിവാദ പ്രസ്താവനയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരരെയും പാക്കിസ്ഥാനെയും പ്രകീര്‍ത്തിച്ച് മുഫ്തി നടത്തിയ പ്രസ്താവനയാണ് പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്. കശ്മീര്‍ തിരഞ്ഞെടുപ്പ് വിജയകരമാക്കിയത് ജനങ്ങളാണെന്ന് പറഞ്ഞ മോഡി ഭീകരവാദം വച്ചു പൊറുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു.
കശ്മീരിനെക്കുറിച്ച് ലോകത്തിനുള്ള തെറ്റിദ്ധാരണ തിരഞ്ഞെടുപ്പോടെ നീങ്ങി. വ്യക്തികളുടെ പ്രസ്താവനയെക്കാള്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഭരണം നടക്കുന്നത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കള്ളപ്പണത്തിന്റെ പേരില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയേയും തങ്ങള്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണികളിലൂടെ കാര്യം നേടുന്ന രീതിക്ക് ജനാധിപത്യ വ്യവസ്ഥയില്‍ സ്ഥാനമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ താന്‍ വളരെയധികം ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് പോലും രാജ്യം തലകുനിച്ചിട്ടില്ലെന്നും മോഡി പറഞ്ഞു. തങ്ങളെ വിജയിപ്പിച്ച പാര്‍ട്ടിയേക്കാള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനങ്ങളോടാവണം എം.പിമാരുടെ കൂറെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
യു.പി.എ സര്‍ക്കാരിന്റെ വിവിധ നയങ്ങളെ രൂപം മാറ്റിയവതരിപ്പിക്കുകയാണ് മോഡി സര്‍ക്കാരെന്ന ആരോപണങ്ങള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ഈ പരാമര്‍ശങ്ങളെ വിമര്‍ശിച്ച മോഡി യു.പി.എ സര്‍ക്കാര്‍ അവര്‍ക്കു മുമ്പുണ്ടായിരുന്ന വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്റെ പല നയങ്ങളും നിലനിര്‍ത്തുകയും ചിലത് ചെറിയ മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിക്കുകയും ചെയ്തിരുന്നതായി ആരോപിച്ചു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണെന്ന വിമര്‍ശനങ്ങളെയും മോഡി കടന്നാക്രമിച്ചു. സ്‌കൂളുകളില്‍ ശുചിമുറികള്‍ പണിയാനുള്ള തീരുമാനവും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണോയെന്ന് അദ്ദേഹം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























