ഇത് ഇന്ത്യയ്ക്ക് അപമാനം... ഒരിക്കല്‍ക്കൂടി ഡല്‍ഹി സംഭവം കൊണ്ട് വന്ന് ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ഹീന ശ്രമം; പ്രതിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രം

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിംഗിന്റെ വിവാദമായ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കി. തിഹാര്‍ ജയിലില്‍ പ്രതിയുടെ അഭിമുഖം ചിത്രീകരിച്ച ബി.ബി.സി ഡോക്യുമെന്ററി സംവിധായിക ലെസ്‌ലീ ഉഡ്‌വിനെതിരെ ഡല്‍ഹി പൊലീസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് മാധ്യമ റിപ്പോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡോക്യുമെന്ററി സംവിധായിക ലെസ്‌ലീ ഉഡ്‌വിനെതിരെ എഫ്.ഐ.ആര്‍ രജിസ്‌ററര്‍ ചെയ്തത്. ജയിലില്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിഹാര്‍ ജയില്‍ ഡി.ജി.പിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദമില്ലാതെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ പുറത്തു വിട്ടതിന് ജയില്‍ അധികൃതര്‍ ബിബിസിക്കും സംവിധായികയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. ദില്ലി കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു വിധി വരുന്നതിനു മുന്‍പ് 2013ലാണു സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ അഭിമുഖം ചിത്രീകരിക്കാന്‍ അനുവാദം തേടിയത്. രണ്ടാഴ്ചയ്ക്കുളളില്‍ ചിത്രീകരണത്തിന് അനുമതി കിട്ടി. എന്നാല്‍, ചിത്രീകരണത്തിനായി രണ്ടുമാസം മുന്‍പാണ് ബി.ബി.സി സംഘം തിഹാറിലെത്തിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ജയിലധികൃതരെ കാണിച്ച ശേഷമേ സംപ്രേഷണം ചെയ്യാവൂ എന്ന് ജയില്‍ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗ സംഭവത്തെ ഒട്ടും മനസാക്ഷിക്കുത്തിലാതെയാണ് പ്രതി മുകേഷ് സിംഗ് അഭിമുഖത്തില്‍ വിശദീകരിച്ചത്. നല്ല പെണ്‍കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക്് കറങ്ങി നടക്കില്ല. ബലാത്സംഗത്തിന് കൂടുതല്‍ ഉത്തരവാദി പെണ്‍കുട്ടികളാണ്. ബലാത്സംഗത്തിന് ഇരയാവുമ്പോള്‍ അവള്‍ പ്രതിരോധിക്കാന്‍ പാടില്ല. നിശബ്ദയായിരുന്ന് പീഡനത്തിന് അവള്‍ വഴങ്ങിക്കൊടുക്കണം. \'അതിന്\' ശേഷം അവര്‍ അവളെ ഉപേക്ഷിച്ചോളും. പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നും ബലാത്സംഗത്തിനു ശേഷം ഇരയെ പ്രതികള്‍ കൊന്നുകളയുമെന്നും പ്രതി മുകേഷ് സിംഗ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം, പ്രതിയുടെ പ്രതികരണത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് കൂട്ടമാനഭംഗത്തിനിരയായി മരണമടഞ്ഞ \'നിര്‍ഭയ\'യുടെ അമ്മ പറഞ്ഞു.
2012 ഡിസംബറിലാണ് ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി \'നിര്‍ഭയ\' കൂട്ടമാനഭംഗത്തിനിരയായത്. സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയേയും സുഹൃത്തിനേയും ബസിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മരണത്തിന കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























