ആം ആദ്മി പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക്; നേതാക്കള്‍ എല്ലാം തോന്നിയ വഴിക്ക്, കേജരിവാള്‍ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു, ഡല്‍ഹിക്കാര്‍ ആശങ്കയില്‍

ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുടെ സൂചന ബലപ്പെടുത്തി കേജരിവാള്‍ രാജിവെച്ചു. ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനമാണ് ഒഴിഞ്ഞത്. ദേശീയ നിര്‍വാഹക സമിതിക്ക് കേജരിവാള്‍ രാജിക്കത്ത് നല്‍കി. ഡല്‍ഹി ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു. നേതാക്കളുടെ തര്‍ക്കത്തില്‍ കേജരിവാള്‍ കടുത്ത ദുഖിതനാണ്.
കേജരിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പാര്‍ട്ടിയിലെ കലഹം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരേ അച്ചടക്ക നടപിട വേണമെന്ന നിലപാടില്‍ കേജരിവാള്‍ പക്ഷം ഉറച്ച് നില്‍ക്കുകയാണ്. കേജരിവാള്‍ രാജിവച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ നടപടിയും ഉണ്ടാവണമെന്നാണ് കേജരിവാള്‍ പക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ കേജരിവാള്‍ പങ്കെടുക്കുന്നില്ല. ഔദ്യോഗിക തിരക്കുകളും അനാരോഗ്യവും മൂലം മാറി നില്‍ക്കുന്നു എന്നാണു വിശദീകരണം. ഭരണ ചുമതലയില്‍ നിന്നും കേജരിവാള്‍ അവധിയെടുത്തു. പത്തു ദിവസത്തെ അവധിയാണ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച മുതലാണു കേജരിവാള്‍ അവധിയില്‍ പ്രവേശിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രിയുടെ ചുമതലകള്‍ കൂടി വഹിക്കും.
കടുത്ത പ്രമേഹവും ചുമയും ബാധിച്ച കേജരിവാള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു വിശ്രമത്തിനും ചികിത്സയ്ക്കുമായി അവധിയെടുക്കുന്നത്. ചികിത്സയ്ക്കായി കേജരിവാള്‍ ബുധനാഴ്ച വൈകുന്നേരം ബംഗളൂരുവിലേക്കു പോകും.
കെജ്രിവാളിനെതിരെ രംഗത്തെത്തിയ പാര്‍ട്ടിയുടെ സ്ഥാപകരമായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ രാഷ്ട്രീയ ഉപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഡല്‍ഹി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ ദിനപത്രത്തില്‍ വന്ന വാര്‍ത്തയ്ക്കു പുറകില്‍ യോഗേന്ദ്ര യാദവാണെന്ന് ഇന്നലെ തെളിഞ്ഞിരുന്നു. തുടര്‍ന്ന് യാദവിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് മറ്റു നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ആം ആദ്മി പാര്‍ട്ടിക്കായുള്ള കത്തില്‍ യാദവും ഭൂഷണും കേജ്‌രിവാളിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് എഴുതിയിരുന്നു. പ്രസ്തുത കത്തിന്റെ ഭാഗങ്ങളും ഇന്നലെ വെളിച്ചത്തായതോടെ സ്ഥിതിഗതികള്‍ വഷളാവുകായിരുന്നു. മാസങ്ങളോളമായി കെജ്രിവാളുമായി നല്ല ബന്ധമല്ല ഉള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി ഒരു കൂട്ടായ്മയാണെന്നിരിക്കെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നാണ് ഭൂഷണും യാദവും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായല്ല മറിച്ച് പാര്‍ട്ടിയോഗത്തിലാണ് ഉന്നയിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞാണ് മറുപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
ആം ആദ്മിയുടെ സ്ഥാപകനേതാവായ ശാന്തി ഭൂഷണ്‍ എല്ലാവരും കേജ്‌രിവാളിന് പിന്തുണയേകണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് എഎപിയെ വിമര്‍ശിക്കുകയും ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ പിന്തുണയ്ക്കുകയും ചെയ്ത ശാന്തി ഭൂഷന്റെ ഈ മനംമാറ്റം ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഘടകങ്ങളെ തങ്ങളുടെ വരുതിയിലാക്കാനാണ് ശാന്തി ഭൂഷണും മക്കളായ പ്രശാന്ത്, ശാലിനി എന്നിവരും ശ്രമിക്കുന്നതെന്നാണ് കേജ്‌രിവാള്‍ പക്ഷക്കാരനായ ആശിഷ് ഖേതന്‍ ഇതിനോട് പ്രതികരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























