ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: അഭിമുഖത്തിന് അനുമതി നല്‍കിയത് യു.പി.എ സര്‍ക്കാരാണെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം എടുക്കുന്നതിന് നല്‍കിയ് വ്യവസ്ഥകള്‍ ബി.ബി.സി ലംഘിച്ചുവെന്നും അത് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യസഭയില്‍ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിംഗ്. 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്. സാമൂഹിക ലക്ഷ്യം കണക്കിലെടുത്താണ് അഭിമുഖത്തിന് അനുമതി നല്‍കിയത്. കര്‍ശന വ്യവസ്ഥകളോടെ നല്‍കിയ അനുമതി മറ്റൊരു ലക്ഷ്യത്തോടെ ഉപയോഗിച്ചത് തെറ്റാണ്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും.
ഭാവിയില്‍ ഇത്തരം അഭിമുഖങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും മന്ത്രി വിശദമാക്കി. അഭിമുഖത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് തിഹാര്‍ ജയില്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കും. സ്ത്രീകളുടെ സുരക്ഷയും മാന്യതയും കാത്തു സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. അഭിമുഖം പുറത്ത് വിട്ടത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ബി.ബി.സിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























