മക്കളുടെ മുന്നിലിട്ട് ഭാര്യ ഭര്‍ത്താവിന്റെ കഴുത്തറത്തു!
ഗുജറാത്തിലെ സൂറത്തില്‍ മക്കളുടെ മുന്നിലിട്ട് ഭാര്യ, ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി. 35-കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. പ്രേംചന്ദിനും ഭാര്യ സുധയ്ക്കും നാല് മക്കളാണ് ഉള്ളത്. ഈ നാല് കുട്ടികളുടെ മുമ്പില്‍ വച്ചാണ് ഇവര്‍ ഈ കൃത്യം ചെയതത്.
സംഭവത്തില്‍ ഭാര്യ സുധ സോങ്കര്‍, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുധയ്ക്ക് സന്തോഷുമായുള്ള ബന്ധത്തെ പ്രേംചന്ദ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സന്തോഷും സുധയും ചേര്‍ന്ന് പ്രേംചന്ദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സന്തോഷ്, പുലര്‍ച്ചെ ഇവരുടെ വീട്ടിലെത്തി പ്രേംചന്ദിനെ ആക്രമിച്ചിരുന്നു. പിന്നാലെ സുധയുമായി ചേര്‍ന്ന് പ്രേംചന്ദിന്റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. തുടര്‍ന്ന് കത്തികൊണ്ട് കഴുത്തറക്കുകയും, ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പുവരുത്തുകയും ആയിരുന്നു.
കൊലയ്ക്ക് ശേഷം സന്തോഷിന്റെ വീട്ടിലേക്ക് പോയ സുധ രാവിലെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഭര്‍ത്താവിനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ ധരിപ്പിച്ചു. കുട്ടികളെ കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു.
എന്നാല്‍, പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ കൊലപാതകം വെളിപ്പെടുത്തി. പിന്നീട് സുധ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha