Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം..ആരാച്ചാര്‍ തിഹാര്‍ ജയിലില്‍ ഡ്യൂട്ടിക്ക് ഹാജരായി; കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച്‌ ഉറപ്പ് വരുത്തി... നാല് പേരെയും ഒരുമിച്ച്‌ തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ടുകൾ

31 JANUARY 2020 12:06 PM IST
മലയാളി വാര്‍ത്ത

കഴുത്തിൽ കൊലക്കയർ മുറുകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ കൊലക്കയറുമായി പവന്‍ ജല്ലാദ് തീഹാറിലേക്ക് എത്തി. ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവന്‍ ജല്ലാദ്) ആണ് ജയിലില്‍ ഔദ്യോഗികമായി ആരാച്ചാര്‍ ജോലിയില്‍ ജോയിന്‍ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്ബര്‍ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാര്‍ക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നല്‍കുമെന്ന് സീനിയര്‍ ജയില്‍ ഓഫീസര്‍ പറഞ്ഞു. ജയിലില്‍ നാല് പേര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആരാച്ചാര്‍ പരിശോധിച്ചു. കയറുകളുടെയും തൂക്കുമരങ്ങളുടെയും ബലം പരിശോധിച്ച്‌ ഉറപ്പ് വരുത്തി.

നാല് പേരെയും ഒരുമിച്ച്‌ തൂക്കിലേറ്റുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പെണ്‍മക്കളുടെയും രണ്ട് ആണ്‍മക്കളുടെ പിതാവായ പവന്‍ ജല്ലാദ് കുടുംബത്തോടൊപ്പം മീററ്റിലെ ലോഹ്യ നഗറിലെ കാഷിറാം കോളനിയിലാണ് താമസം. ഇയാളുടെ അച്ഛന്‍ മമ്മു സിംഗ്, മുത്തച്ഛന്‍ കല്ലു ജല്ലാദ് എന്നിവരും ആരാച്ചാര്‍മാരായിരുന്നു. കല്ലു ജല്ലാദിന്റെ അച്ഛന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരാച്ചാരായിരുന്നു. അതേസമയം, വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചും പ്രതികള്‍ വീണ്ടും നിയമ നടപടികള്‍ സ്വീകരിച്ചതോടെ ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയകേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം, പ്രതികളിലൊരാളായ വിനയ് ശര്‍മ്മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുത്ത് 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ആദ്യ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. 2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ സ്വകാര്യ ബസില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29ന് മരണം സംഭവിക്കുകയായിരുന്നു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (21 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (29 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (39 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (52 minutes ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (8 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (9 hours ago)

Malayali Vartha Recommends