ഭീകരന്മാരുടെ തലയെടുത്ത് സേന; ജമ്മുകശ്മീര്‍ ദേശീയപാതയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ജമ്മുകശ്മീര്‍ ദേശീയപാതയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ദേശീയപാതയിലെ ബാന്‍ ടോള്‍ പ്ലാസക്ക് സമീപമാണ് ഏറ്റുമുട്ടലിനിടയില്‍ ഭീകരനെ വധിച്ചതെന്ന് സൈന്യം അറിയിച്ചു. ഒരു പ്രദേശിക പോലീസു ദ്യോഗസ്ഥന് ഏറ്റുമുട്ടലില്‍ പരിക്കറ്റതായും ശ്രീനഗര്‍ പോലീസും അറിയിച്ചു.
ജമ്മുകശ്മീരിലെ സിആര്‍പിഎഫിന്റെ137,187 ബറ്റാലിയനുകളും കശ്മീര്‍ പോലീസ് സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ട്വിറ്ററിലൂടെയാണ് സേന ഏറ്റുമുട്ടല്‍ വിവരം പുറത്തെത്തിച്ചത്. ഇന്നലെ രാവിലെ 7 മണിക്കാണ് ദേശീയ പാതയിലെ ബാന്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധന നടന്നത്. തുടര്‍ന്ന് ട്രക്കിനുള്ളില്‍ ഒളിച്ചിരുന്നവര് വെടിയുതിര്‍ക്കുകയായിരുന്നു.
മൂന്നു പേരാണ് ട്രക്കിലുണ്ടായിരുന്നത്. ബഹളത്തിനിടെ രണ്ടു പേര് രക്ഷപെട്ട് അടുത്ത കാട്ടിലേക്ക് ഓടിപ്പോയി. തുടര്‍ന്ന് പിന്തുടര്‍ന്ന സൈന്യം ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരേയും വധിച്ചതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ത്തിവച്ചിരുന്ന പ്രദേശത്തെ വാഹന ഗതാഗതം പുന: സ്ഥാപിച്ചതായി സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha